---
title: "#released | ചൂട്ട് സിനിമയിലെ ഗാനങ്ങൾ പ്രകാശനം ചെയ്തു "
english_title: "#Choott #released #songs #movie"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/181924/choott-released-songs-movie"
published_at: "2024-02-03T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be284aeb655_choott.jpg"
keywords: []
---

# #released | ചൂട്ട് സിനിമയിലെ ഗാനങ്ങൾ പ്രകാശനം ചെയ്തു 

> **Lead Summary:** **വടകര: [ **സൂം സിനിമാസ് നിർമ്മിച്ച ചൂട്ട് സിനിമയിലെ പാട്ടുകളുടെ പ്രകാശനം സജയ് കെ വി നിർവഹിച്ചു. പൊലിക സാംസ്കാരിക വേദി വടകര ഒരുക്കിയ സാംസ്കാരിക സദസ്സിലായിരുന്നു പ്രകാശനം. എ കെ രഞ്ജിത്തിന്റെതാണ് രചന സമദ് അമ്മാസിന്റെ സംഗീതവും.

## Article Content

**വടകര: [ **സൂം സിനിമാസ് നിർമ്മിച്ച ചൂട്ട് സിനിമയിലെ പാട്ടുകളുടെ പ്രകാശനം സജയ് കെ വി നിർവഹിച്ചു. പൊലിക സാംസ്കാരിക വേദി വടകര ഒരുക്കിയ സാംസ്കാരിക സദസ്സിലായിരുന്നു പ്രകാശനം. എ കെ രഞ്ജിത്തിന്റെതാണ് രചന സമദ് അമ്മാസിന്റെ സംഗീതവും.

ചടങ്ങിൽ പ്രമുഖ കലാകാരന്മാരായ ശിവാനന്ദൻ മേപ്പയ്യൂർ, വൈഎംഎ ഖാലിദ് എന്നിവരെ ആദരിച്ചു. മണലിൽ മോഹനൻ അധ്യക്ഷത വഹിച്ചു.

പ്രേംകുമാർ വടകര, ഡോ. ജ്യോതികുമാർ, ശിവാനന്ദൻ മേപ്പയൂർ എ കെ രഞ്ജിത്ത്, സമദ് അമ്മാസ്, കെ വി എ പ്രസാദ്,സി കെ രാജീവൻ, വി കുഞ്ഞിക്കണ്ണൻ, റിയാസ് വൈ എം എ എന്നിവർ സംസാരിച്ചു. തുടർന്ന് കെപിഎസി അവതരിപ്പിച്ച മുടിയനായ പുത്രൻ എന്ന നാടകവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/181924/choott-released-songs-movie)