---
title: "#SDPI  | ഗ്യാൻ വാപി മസ്ജിദിൽ പൂജ അനുവദിച്ചതിനെതിരെ എസ് ഡി പി ഐ വടകരയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു "
english_title: "#SDPI #organized #protest #rally #Vadakara #against #permission #Puja #GyanVapiMasjid"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/181985/sdpi-organized-protest-rally-vadakara-against-permission-puja-gyanvapimasjid"
published_at: "2024-02-03T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be6bd4cae7a_protest.jpg"
keywords: []
---

# #SDPI  | ഗ്യാൻ വാപി മസ്ജിദിൽ പൂജ അനുവദിച്ചതിനെതിരെ എസ് ഡി പി ഐ വടകരയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: [ **ഗ്യാൻ വാപി മസ്ജിദിൽ പൂജ അനുവദിച്ചതിനെതിരെ എസ് ഡി പി ഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ബാബരി മസ്ജിദ് ആവർത്തിക്കാതിരിക്കാൻ ആരാധനാലയ സംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

## Article Content

**വടകര: [ **ഗ്യാൻ വാപി മസ്ജിദിൽ പൂജ അനുവദിച്ചതിനെതിരെ എസ് ഡി പി ഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ബാബരി മസ്ജിദ് ആവർത്തിക്കാതിരിക്കാൻ ആരാധനാലയ സംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

വടകര ഒന്തം ഓവർ ബ്രിഡ്ജിൽ നിന്ന് തുടങ്ങി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ച പ്രതിഷേധം എസ് ഡി പി ഐ വടകര മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല ഉദ്‌ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് റൗഫ് ചോറോട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബഷീർ കെ കെ, ശറഫുദ്ധീൻ പി പി എന്നിവർ സംസാരിച്ചു.

ഉനൈസ് ഒഞ്ചിയം, നവാസ് വരിക്കോളി, സബാദ് അഴിയൂർ, യാസർ പൂഴിത്തല, സഫീർ വൈകിലശേരി, റസീന വി കെ, ഇർഫാന ഒഞ്ചിയം തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/181985/sdpi-organized-protest-rally-vadakara-against-permission-puja-gyanvapimasjid)