---
title: "#bars  | ചാനിയംകടവിൽ സമാന്തരബാറുകൾ? വീടുകൾ അനധികൃത മദ്യ വിൽപ്പന സജീവമെന്ന് നാട്ടുകാർ "
english_title: "#Parallel #bars #Chaniyamkadu #Locals #ay #illegal #liquor #sales #active #houses"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/182004/parallel-bars-chaniyamkadu-locals-ay-illegal-liquor-sales-active-houses"
published_at: "2024-02-04T00:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be86b32f561_bar.jpg"
keywords: []
---

# #bars  | ചാനിയംകടവിൽ സമാന്തരബാറുകൾ? വീടുകൾ അനധികൃത മദ്യ വിൽപ്പന സജീവമെന്ന് നാട്ടുകാർ 

> **Lead Summary:** **വടകര: [ **ചാനിയംകടവിൽ സമാന്തര 'ബാറുകൾ' പെരുകുന്നു. വീടുകൾ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന സജീവമെന്നും നാട്ടുകാർ. ചാനിയംകടവ് ശാന്തിനഗർ റോഡിലും, കൊടക്കാട്ട് മുക്ക് ഭാഗത്തെയും ചില വീടുകളിൽ അനധികൃത മദ്യ വിൽപ്പന സജീവം.

## Article Content

**വടകര: [ **ചാനിയംകടവിൽ സമാന്തര 'ബാറുകൾ' പെരുകുന്നു. വീടുകൾ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന സജീവമെന്നും നാട്ടുകാർ. ചാനിയംകടവ് ശാന്തിനഗർ റോഡിലും, കൊടക്കാട്ട് മുക്ക് ഭാഗത്തെയും ചില വീടുകളിൽ അനധികൃത മദ്യ വിൽപ്പന സജീവം.

വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് വീണ്ടും അനധികൃത വില്പന. ദൂര സ്ഥലങ്ങളിൽ നിന്നും മദ്യപിക്കാൻ എത്തുന്നവർ ലക്ക് കെട്ട് അഴിഞ്ഞാടുന്നത് സമീപ വീടുകൾക്ക് ശല്യമാവുന്നതായി നാട്ടുകാർ. വർഷങ്ങൾക്കു മുൻപ്പ് പ്രദേശത്തെ നാട്ടുകാരും പോലീസും എക്സൈസ് വകുപ്പും ചേർന്ന് ലഹരി മാഫിയക്കെതിരെ ബോധവൽക്കരണവും ശക്തമായ നടപടികളും നടത്തിയിരുന്നു.

തുടർന്ന് വീടുകളിൽ നിന്നുമുള്ള മദ്യം വില്പന നിർത്തിയിരുന്നു . എന്നാൽ ഇപ്പോൾ വളരെ സജീവമാണ്. വിൽപ്പന വടകര നിന്നും മാഹിയിൽ നിന്നും വിദേശമദ്യം വീടുകളിൽ എത്തിക്കുന്നതിന് പ്രത്യേക സംഘങ്ങൾ വ്യാപകമെന്നും പ്രദേശവാസികൾ പറയുന്നു .

രാത്രി ഇടറോഡുകൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ കൈമാറുന്ന സംഘങ്ങൾ സജീവമാണെന്നും പരാതി ഉയർന്നു. ഏതു നിമിഷവും വീടുകളിൽ മദ്യം എത്തിക്കുന്ന രീതിയിലാണ് സംവിധാനം. ലഹരി മാഫിയയ്ക്കെതിരെ നടപടി ശക്തമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

വീടുകൾ കേന്ദ്രീകരിച്ചുള്ള മദ്യ വിൽപ്പനയ്ക്കെതിരെ പോലിസ് എക്സൈസ് പരിശോധന ഇപ്പോൾ പേരിന് മാത്രമാണ് നടക്കുന്നതെന്നും നാട്ടുകാർ പറയുന്നു .പ്രദേശത്ത് ഇത് കാരണം മദ്യപാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ ആണെന്നും , ഇത് മൂലം മരണങ്ങളും കൂടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/182004/parallel-bars-chaniyamkadu-locals-ay-illegal-liquor-sales-active-houses)