---
title: "#GreenTechnologyCenter | വടകര നഗരസഭ ഗ്രീൻ ടെക്നോളജി സെൻററിന് 2023ലെ ഊർജസംരക്ഷണ അവാർഡ്"
english_title: "#Vadakara #Municipality #GreenTechnologyCenter #EnergyConservation #Award "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/182055/vadakara-municipality-greentechnologycenter-energyconservation-award"
published_at: "2024-02-04T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf782302170_energy.jpg"
keywords: []
---

# #GreenTechnologyCenter | വടകര നഗരസഭ ഗ്രീൻ ടെക്നോളജി സെൻററിന് 2023ലെ ഊർജസംരക്ഷണ അവാർഡ്

> **Lead Summary:** **വടകര: [ **നഗരസഭയുടെ ഗ്രീൻ ടെക്നോളജി സെൻററിന് 2023ലെ സംസ്ഥാനതല ഊർജസംരക്ഷണ അവാർഡ് ലഭിച്ചു. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് ലഭിക്കുക.

## Article Content

**വടകര: [ **നഗരസഭയുടെ ഗ്രീൻ ടെക്നോളജി സെൻററിന് 2023ലെ സംസ്ഥാനതല ഊർജസംരക്ഷണ അവാർഡ് ലഭിച്ചു. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് ലഭിക്കുക.

തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ വച്ച് ഫെബ്രുവരി ഏഴ്, എട്ട്,ഒമ്പത് തീയതികളിൽ നടക്കുന്ന അന്താരാഷ്ട്ര ഊർജ്ജസംരക്ഷണ ഫെസ്റ്റിൽ നഗരസഭ ചെയർമാൻ കെ.പി. ബിന്ദു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി പ്രജിത, ഹരിയാലി കോർഡിനേറ്റർ മണലിൽ മോഹനൻ, സെക്രട്ടറി അനില പി. കെ തുടങ്ങിയവർ അവാർഡ് ഏറ്റുവാങ്ങും.

2022- 23 വർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഊർജ്ജ സംരക്ഷണ പ്രവർത്തനം നടത്തിയ സ്ഥാപനത്തിന് ഉള്ളതാണ് ഈ അവാർഡ്. ഗ്രീൻ ടെക്നോളജി സെൻററിൽ ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങളിൽ ഇ -വേസ്റ്റ് റിപ്പയർ ചെയ്തു. പുന:രുപയോഗിക്കുന്നതും എൽ.ഇ.ഡി ബൾബ്, ട്യൂബ് ടെലിവിഷനുകൾ റിപ്പയർ ചെയ്യൽ, സാധാരണ ഫാൻ ബി. എൽ. ഡി. സിയിലേക്ക് മാറ്റൽ തുടങ്ങിയവ ചെയ്തത് പരിഗണിച്ചാണ് അവാർഡ്.

2018 മുതൽ നാളിതുവരെയായി ഒരുലക്ഷത്തിലധികം എൽ.ഇ.ഡി ബൾബുകൾ ഇവിടെ റിപ്പയർ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ജലപരിശോധന, കൃഷി ചെയ്യാൻ ആവശ്യം വളം ചേർക്കുന്നതിന്റെ അളവ് കണ്ടെത്തുന്നതിനായി മണ്ണുപരിശോധന തുടങ്ങിയ സംവിധാനവും ഗ്രീൻ ടെക്നോളജി സെൻററിലുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/182055/vadakara-municipality-greentechnologycenter-energyconservation-award)