---
title: "#Templefestival | വില്യാപ്പള്ളി തിരുമന മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം 9ന് കൊടിയേറും "
english_title: "#festival #Vilyapally #Tirumana #Mahavishnu #Temple #flagged "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/182266/festival-vilyapally-tirumana-mahavishnu-temple-flagged"
published_at: "2024-02-05T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0af672720f_temple.jpg"
keywords: []
---

# #Templefestival | വില്യാപ്പള്ളി തിരുമന മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം 9ന് കൊടിയേറും 

> **Lead Summary:** **വടകര: [ **'സന്താനഗോപാല' പ്രതിഷ്ഠയുള്ള മലബാറിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ വില്യാപ്പള്ളി തിരുമന മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം 9 മുതൽ 16 വരെ വിവിധ പരിപാടികളോടെ നടക്കും. 9 വെള്ളിയാഴ്ച വൈകീട്ട് 4ന് കലവറ നിറക്കലും 7.30ന് കൊടിയേറ്റവും നടക്കും.

## Article Content

**വടകര: [ **'സന്താനഗോപാല' പ്രതിഷ്ഠയുള്ള മലബാറിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ വില്യാപ്പള്ളി തിരുമന മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം 9 മുതൽ 16 വരെ വിവിധ പരിപാടികളോടെ നടക്കും. 9 വെള്ളിയാഴ്ച വൈകീട്ട് 4ന് കലവറ നിറക്കലും 7.30ന് കൊടിയേറ്റവും നടക്കും.

10 ശനിയാഴ്ച ഉത്സവ പതിവ് പൂജകൾക്ക് പുറമേ രാത്രി 7.30ന് ഓട്ടൻതുള്ളലും 9.30ന് തിരുമന കലാക്ഷേത്രയുടെ 'ചിലമ്പൊലി 2024' പരിപാടികളും അരങ്ങേറും. 11ന് തിരുവാതിര കളിയും തിരുവരങ്ങും നടക്കും.12ന് ഡബിൾ തായമ്പകയും 13ന് സംഗീതാരാധനയും തുടർന്ന് മ്യൂസിക്കൽ നൈറ്റും അരങ്ങേറും.

14ന്ഉത്സവ ബലിക്ക് ശേഷം ആധ്യാത്മിക പ്രഭാഷണവും തുടർന്ന് സംഗീത-നൃത്ത വിരുന്നും നടക്കും.15ന് വൈകീട്ട് മോതിരംവെച്ച് തൊഴലും തുടർന്ന് ഗ്രാമബലിയും നടക്കും. 16 വെള്ളിയാഴ്ച ആറാട്ടും ആറാട്ട്‌ സദ്യയോടും കൂടി ഉത്സവം കൊടിയിറങ്ങും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/182266/festival-vilyapally-tirumana-mahavishnu-temple-flagged)