---
title: "#KKRamaMLA | ബജറ്റിൽ മണ്ഡലത്തിലെ ഉൾനാടൻ ജലസ്രോതസ്സുകളുടെ നവീകരണത്തിന് ഊന്നൽ നൽകി കെ.കെ രമ എം.എൽ.എ "
english_title: "#budget #KKRamaMLA #emphasized #upgrading #inland #water #resources #constituency"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/182339/budget-kkramamla-emphasized-upgrading-inland-water-resources-constituency"
published_at: "2024-02-05T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c11ea2a764c_rama_mala.jpg"
keywords: []
---

# #KKRamaMLA | ബജറ്റിൽ മണ്ഡലത്തിലെ ഉൾനാടൻ ജലസ്രോതസ്സുകളുടെ നവീകരണത്തിന് ഊന്നൽ നൽകി കെ.കെ രമ എം.എൽ.എ 

> **Lead Summary:** **വടകര: [** സംസ്ഥാന ബജറ്റിൽ വടകര മണ്ഡലത്തിൽ വിവിധ ഇടങ്ങളിലെ ഉൾനാടൻ ജലസ്രോതസ്സുകളുടെയും കനാലുകളുടെയും നവീകരണത്തിന് തുക അനുവദിച്ചു.

## Article Content

**വടകര: [** സംസ്ഥാന ബജറ്റിൽ വടകര മണ്ഡലത്തിൽ വിവിധ ഇടങ്ങളിലെ ഉൾനാടൻ ജലസ്രോതസ്സുകളുടെയും കനാലുകളുടെയും നവീകരണത്തിന് തുക അനുവദിച്ചു.

വടകര- ഏറാമല ഡിസ്ട്രിബ്യൂട്ടറി കനാൽ നവീകരണത്തിന് 2 കോടി, കാപ്പുഴക്കൽ തോട് ഭിത്തികെട്ടി സംരക്ഷിക്കാൻ ഒരു കോടി, ഓലപ്പുഴ, പെരുമ്പുഴക്കര തോട് നവീകരണത്തിനും ഫുട്പാത്ത് നിർമാണത്തിനുമായി 50 ലക്ഷം, മാടാക്കര തോട് ഭിത്തി കെട്ടി സംരക്ഷിക്കാൻ 75 ലക്ഷം, അറക്കൽ ക്ഷേത്രം തെക്കെ കുനിയിൽ ഡ്രൈനേജ് കം ഫുട്പാത്ത് 40 ലക്ഷം, കുന്നുമ്മക്കര മണപ്പുറം പ്ലേഗ്രൗണ്ടിൽ ഫുട്ബോൾ, വോളിബോൾ കോർട്ട് നിർമാണവും ഗ്രൗണ്ട് നവീകരണത്തിനുമായി 35 ലക്ഷം എന്നിവയാണ് ബജറ്റിൽ വടകര മണ്ഡലത്തിന് ലഭിച്ച പദ്ധതികൾ.

മണ്ഡലത്തിലെ ജലക്ഷാമത്തിനുള്ള പരിഹാരത്തിനും ജല സ്രോതസുകളുടെ മലിനീകരണം ഇല്ലാതാക്കുമെന്നുമുള്ള പ്രകടനപത്രികയിലെ വാഗ്ദാനം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ബജറ്റിലും ഈ ബജറ്റിലും നവീകരിക്കപ്പെടേണ്ട തോടുകളുടെയും കനാലുകളുടെയും വിശദവിവരങ്ങൾ ബജറ്റ് നിർദേശമായി നൽകിയത്. കഴിഞ്ഞ വർഷം ഒ.വി.സി തോട്, എൻ.സി കനാൽ, അറക്കൽ തോട് എന്നിവയ്ക്കും ഈ ബജറ്റിൽ ലഭിച്ച നവീകരണ പ്രവർത്തികളും മണ്ഡലത്തിന് ആശ്വാസകരമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/182339/budget-kkramamla-emphasized-upgrading-inland-water-resources-constituency)