---
title: "#RACWarehouse | സ്വപ്നം പൂവണിഞ്ഞു; ആർ.എ.സി വെയർഹൗസ് യാഥാർത്ഥ്യമായി "
english_title: "#dream #blossomed #RAC #Warehouse #become #reality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/182472/dream-blossomed-rac-warehouse-become-reality"
published_at: "2024-02-06T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1f74420bbf_rac.jpg"
keywords: []
---

# #RACWarehouse | സ്വപ്നം പൂവണിഞ്ഞു; ആർ.എ.സി വെയർഹൗസ് യാഥാർത്ഥ്യമായി 

> **Lead Summary:** **കടമേരി: [** ദീർഘകാലമായി കാത്തിരുന്ന ആർ എ സി വെയർ ഹൗസ് എന്ന സ്വപ്നം യാഥാർത്ഥ്യമായി. കടമേരി റഹ്മാനിയ്യ അറബിക് കോളേജിന്റെ നടത്തിപ്പിനായി എറണാകുളം ജില്ലയിലെ പറവൂർ അത്താണി ജംഗ്ഷനിൽ നിർമാണം പൂർത്തിയായ ആർ.എ.സി വെയർഹൗസാണ് നാടിന് സമർപ്പിച്ചത്.

## Article Content

**കടമേരി: [** ദീർഘകാലമായി കാത്തിരുന്ന ആർ എ സി വെയർ ഹൗസ് എന്ന സ്വപ്നം യാഥാർത്ഥ്യമായി. കടമേരി റഹ്മാനിയ്യ അറബിക് കോളേജിന്റെ നടത്തിപ്പിനായി എറണാകുളം ജില്ലയിലെ പറവൂർ അത്താണി ജംഗ്ഷനിൽ നിർമാണം പൂർത്തിയായ ആർ.എ.സി വെയർഹൗസാണ് നാടിന് സമർപ്പിച്ചത്.

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെ സ്വപ്‌ന സാക്ഷാത്കാരമാണ് ആർ.എ.സി വെയർഹൗസ് പൂർത്തീകരണത്തിലൂടെ യാഥാർത്ഥ്യമായതെന്ന് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാർ പ്രാർത്ഥന നടത്തി. എസ്.പി.എം തങ്ങൾ അധ്യക്ഷത വഹിച്ചു. ഫരീദ് റഹ്മാനി കാളികാവ് ആമുഖ ഭാഷണവും ബഷീർ പൊറോറ റിപ്പോർട്ട് അവതരണവും നടത്തി.

റഹ്മാനിയ്യ ജന. സെക്രട്ടറി ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാർ, ചിറക്കൽ ഹമീദ് മുസ്ലിയാർ, പറമ്പത്ത് മൊയ്തു ഹാജി, ഇബ്‌റാഹീം മുറിച്ചാണ്ടി, ടി.ടി.കെ ഖാദർ ഹാജി, പി അമ്മദ് മാസ്റ്റർ, മൂടാടി മൊയ്തു ഹാജി, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, വി.ഇ ഗഫൂർ, കെ.എ മുഹമ്മദ് അഷ്‌റഫ്, മാണിക്കഞ്ചേരി മൊയ്തു മാസ്റ്റർ, പി.എ മമ്മൂട്ടി, എൻ.കെ ജമാൽ ഹാജി, പുത്തലത്ത് അമ്മദ്, കുറ്റിക്കണ്ടി ഇബ്‌റാഹീം, മുടിയല്ലൂർ അമ്മദ് ഹാജി, വൈക്കിലേരിക്കണ്ടി അന്ത്രു ഹാജി, പൈക്കാട്ട് അമ്മദ് ഹാജി, പി.കെ അബ്ദുൽ കരീം, കുറ്റിയിൽ അസീസ്, ഫൈസൽ ഹാജി എടപ്പള്ളി, ശംസു കോറോത്ത്, ഖാദർ ഫൈസി, ടി.കെ കുഞ്ഞബ്ദുല്ല, അന്ത്രു മാസ്റ്റർ, കപ്ലിക്കണ്ടി പോക്കർ ഹാജി, മണ്ണോളി മൊയ്തു, കരീം നെല്ലാരത്ത്, അഷ്‌റഫ് കൊറ്റാല, എ.പി മഹ്മൂദ് ഹാജി, വട്ടക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി, ഹുസൈൻ റഹ്മാനി ചെമ്മാണിയോട്, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, എൻ.വി മുഹമ്മദ് ഫൈസി, കാട്ടിൽ മൊയ്തു മാസ്റ്റർ, ഹാരിസ് മുറിച്ചാണ്ടി, ടി.കെ ഹാരിസ് മാസ്റ്റർ, കെ.ടി അബ്ദുറഹ്മാൻ, ഹംസ പാറക്കാട്ട് ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/182472/dream-blossomed-rac-warehouse-become-reality)