---
title: "#ManalilMohanan | സ്നേഹാദരം; മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച മണലിൽ മോഹനന് അനുമോദനം "
english_title: "#affection #Congratulations #ManalilMohanan #who #received #state #award #best #environmental #activist"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/182489/affection-congratulations-manalilmohanan-who-received-state-award-best-environmental-activist"
published_at: "2024-02-06T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c24d0c1f813_manalil_mohanan.jpg"
keywords: []
---

# #ManalilMohanan | സ്നേഹാദരം; മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച മണലിൽ മോഹനന് അനുമോദനം 

> **Lead Summary:** **വടകര: [ **മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള 2023 ലെ സംസ്ഥാന അവാർഡ് ജേതാവായ മണലിൽ മോഹനന് അനുമോദനം. ഫെബ്രുവരി 11 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വടകര മുൻസിപ്പൽ പാർക്കിലാണ് വടകരയിലെ സൗഹൃദ സദസ്സ് അദ്ദേഹത്തെ അനുമോദിക്കുന്നത്. പരിപാടി കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.

## Article Content

**വടകര: [ **മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള 2023 ലെ സംസ്ഥാന അവാർഡ് ജേതാവായ മണലിൽ മോഹനന് അനുമോദനം. ഫെബ്രുവരി 11 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വടകര മുൻസിപ്പൽ പാർക്കിലാണ് വടകരയിലെ സൗഹൃദ സദസ്സ് അദ്ദേഹത്തെ അനുമോദിക്കുന്നത്. പരിപാടി കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.

കെ കെ രമ എം എൽ എ മോഹനനെ ആദരിക്കും. വടകര നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ചടങ്ങിൽ മുഖ്യാതിഥിയാവും. മുൻ മന്ത്രി സി കെ നാണു, വടകര നഗരസഭ വൈസ് ചെയർമാൻ പി രാജീവ് കുമാർ, യു എൽ സി സി എസ് ചെയർമാൻ പാലേരി രമേശൻ തുടങ്ങിയവർ അനുമോദിക്കും. വത്സൻ കുനിയിൽ അധ്യക്ഷത വഹിക്കും. ടി വി എ ജലീൽ ആമുഖ ഭക്ഷണം നടത്തും.

വി ടി മുരളി, പി ഹരീന്ദ്രനാഥ്, വി കെ അസീസ് മാസ്റ്റർ, പ്രേമകുമാരി വനമാലി, പി ബാലൻ മാസ്റ്റർ, ടി പി ഗോപാലൻ, പുറന്തോടത്ത് സുകുമാരൻ, സോമൻ മുതുവന, പ്രൊഫ. കെ കെ മഹമൂദ്, വ്യാസൻ പുതിയപുരയിൽ, ഇ വി വത്സൻ, പ്രേംകുമാർ വടകര, നഗരസഭ സെക്രട്ടറി എൻ കെ ഹരീഷ്, ഡോ. വി പി ഗിരീഷ് ബാബു, എ പി പ്രേമരാജ്, നാരായണനഗരം കുട്ടികൃഷ്ണൻ, കെ ബാലൻ, എ രാജൻ, അരവിന്ദാക്ഷൻ പുത്തൂർ, എ കെ സുരേഷ്, സനൽ എം, ദിനേശ് വടകര, രാജീവൻ കെ പി, പി കെ സി ഫൈസൽ, ടി ശ്രീനിവാസൻ, എം കെ അബ്ദുറഹിമാൻ, ടി ടി വത്സൻ, ഇരിങ്ങൽ കൃഷ്ണൻ, ദ്വിബിൻ ദാസ്, കെ ബാലകൃഷ്ണൻ, ഷൗക്കത്തലി എരോത്ത്, എം എ ജോൺസൻ, പ്രസാദ് കൈതക്കൽ, സി പി ചന്ദ്രൻ, എം ശങ്കരൻ, മുഹമ്മദ് ഗുരുക്കൾ തുടങ്ങിയവർ ചടങ്ങിന് ആശംസകളർപ്പിക്കും.

രാത്രി ഏഴു മണിക്ക് ഹരിയാലി ഹരിതകർമസേന അവതരിപ്പിക്കുന്ന നൃത്യ നൃത്തങ്ങൾ, രാത്രി 8 മണിക്ക് മാജിക് ഷോ, സംഗീത സായാഹ്നം എന്നിവയും ഉണ്ടാവുന്നതാണ്. വടകരയിലെ സാമൂഹ്യ സാംസ്‌കാരിക പരിസ്ഥിതി മേഖലകളിൽ ഇദ്ദേഹം നൽകിയ സംഭാവനകൾ ഏറെയാണ്. ഇരുപത്തിയഞ്ചു വർഷങ്ങൾക്കുമുൻപ് ജനകീയാസൂത്രണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് മോഹനൻ വടകരയിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

വടകര മുൻസിപ്പാലിറ്റി ഹരിയാലി ഡയറക്ടർ, മാലിന്യ മുക്തം നവ കേരളം ജില്ലാ കോ-ഓഡിനേറ്റർ, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പരിസ്ഥിതി ചെയർമാൻ, വടകര റെയിൽവേ സ്റ്റേഷൻ സൗന്ദര്യവത്കരണ - ശുചീകരണ കൂട്ടായ്മ കോ-ഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. പ്രഭാത നടത്തിനിടെ മാലിന്യ ശേഖരണത്തിനും മാലിന്യ പുനരുപയോഗത്തിനുമാണ് കഴിഞ്ഞ വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് ലഭിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/182489/affection-congratulations-manalilmohanan-who-received-state-award-best-environmental-activist)