---
title: "ആരോഗ്യ പ്രവര്‍ത്തകര്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയുമായി യുവാവ് "
english_title: " Defamed by health workers The young man with the complaint"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18252/defamed-by-health-workers-the-young-man-with-the-complaint"
published_at: "2021-12-29T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc1779e4205_sreenushu raj .jpg"
keywords: []
---

# ആരോഗ്യ പ്രവര്‍ത്തകര്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയുമായി യുവാവ് 

> **Lead Summary:** ആയഞ്ചേരി : ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ പോയ യുവാവിനെ അപകീര്‍ത്തിപ്പെടുത്തിയതായി പരാതി.

## Article Content

ആയഞ്ചേരി : ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ പോയ യുവാവിനെ അപകീര്‍ത്തിപ്പെടുത്തിയതായി പരാതി.

കല്ലേരിയിലെ ഒന്തമ്മല്‍ ശ്രീഷ്ണുരാജാണ് പരാതിക്കാരന്‍. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ശരീരത്തില്‍ സിറിഞ്ച് കുത്തിയ ഉടന്‍ വലിച്ചെടുക്കുകയും പരസ്യമായി ശ്രീഷ്ണുരാജിന് വല്ല പകര്‍ച്ചവ്യാധിയോ മറ്റുവല്ല അസുഖമോ ഉണ്ടോ എന്നുചോദിച്ച് ദേഷ്യപ്പെടുകയും ചെയ്തു എന്നാണ് ആക്ഷേപം. ആദ്യശ്രമത്തിനു ശേഷം വീണ്ടും രണ്ടാം ഡോസ് നല്‍കിയതും ആശയക്കുഴപ്പമുണ്ടാക്കി. രണ്ട് തവണ വാക്‌സിന് എടുത്തതായി യുവാവിന് പരാതിയുണ്ട്.

തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിതിനെ തുടര്‍ന്ന് ശ്രീഷ്ണു രാജ് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍, ശ്രീഷ്ണുരാജിന് വാക്‌സിന്‍ എടുക്കുന്നതിനിടയില്‍ സിറിഞ്ച് ജെ.പി.എച്ച്.എന്നിന്റെ കൈയില്‍ കൊള്ളുകയും അതിന്റെ തുടര്‍നടപടി എന്ന നിലയില്‍ അയാള്‍ക്ക് വല്ല അസുഖവുമുണ്ടോ എന്ന് അന്വേഷിക്കുക മാത്രമാണ് ഉണ്ടായതെന്നും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18252/defamed-by-health-workers-the-young-man-with-the-complaint)