---
title: "#budget | ബജറ്റ്; വടകര മണ്ഡലത്തിന് അർഹമായ പരിഗണന നൽകാത്തത് പ്രതിഷേധാർഹം "
english_title: "#budget #objectionable #Vadakara #constituency #due #consideration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/182557/budget-objectionable-vadakara-constituency-due-consideration"
published_at: "2024-02-06T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c24feda4e1b_rama.jpg"
keywords: []
---

# #budget | ബജറ്റ്; വടകര മണ്ഡലത്തിന് അർഹമായ പരിഗണന നൽകാത്തത് പ്രതിഷേധാർഹം 

> **Lead Summary:** **വടകര: [** സംസ്ഥാന ബജറ്റിൽ മണ്ഡലത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് കെ.കെ രമ എം.എൽ.എ. ബജറ്റിന് മുൻപ് നൽകിയ നിർദേശങ്ങളിൽ ആകെ അഞ്ചു കോടിയുടെ പദ്ധതികൾ മാത്രമാണ് അനുവദിച്ചത്. അഴിത്തല ബോട്ടുജെട്ടി അടക്കമുള്ള തീരദേശത്തെ നിർദേശങ്ങളും അടിസ്ഥാന സൗകര്യ വികസനവും പരിഗണിക്കാത്തത് പ്രതിഷേധാർഹമാണ്.

## Article Content

**വടകര: [** സംസ്ഥാന ബജറ്റിൽ മണ്ഡലത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് കെ.കെ രമ എം.എൽ.എ. ബജറ്റിന് മുൻപ് നൽകിയ നിർദേശങ്ങളിൽ ആകെ അഞ്ചു കോടിയുടെ പദ്ധതികൾ മാത്രമാണ് അനുവദിച്ചത്. അഴിത്തല ബോട്ടുജെട്ടി അടക്കമുള്ള തീരദേശത്തെ നിർദേശങ്ങളും അടിസ്ഥാന സൗകര്യ വികസനവും പരിഗണിക്കാത്തത് പ്രതിഷേധാർഹമാണ്.

ജലവിഭവ വകുപ്പിന് കീഴിലെ പദ്ധതികൾ മാത്രം അനുവദിച്ച് മറ്റുള്ളവയെ തഴഞ്ഞത് ശരിയായ നടപടിയല്ല. തൊട്ടടുത്ത മണ്ഡലങ്ങളിൽ പത്തും പതിനൊന്നും കോടി അനുവദിച്ചപ്പോൾ വെറും അഞ്ചു കോടിയിൽ വടകര മണ്ഡലത്തെ ഒതുക്കുകയായിരുന്നു. ബജറ്റ് ചർച്ചാ വേളയിൽ ഈ വിഷയം ഉന്നയിക്കുമെന്നും അർഹമായ പദ്ധതികൾ നേടിയെടുക്കാൻ പരിശ്രമിക്കുമെന്നും എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/182557/budget-objectionable-vadakara-constituency-due-consideration)