---
title: "#oxobikes | ഓക്സോ വില്പന തുടങ്ങി; വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു"
english_title: "#oxo #Prizes were #distributed #winners #sale #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/182586/oxo-prizes-were-distributed-winners-sale-started-new"
published_at: "2024-02-06T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c26ae15ead7_oxo.jpg"
keywords: []
---

# #oxobikes | ഓക്സോ വില്പന തുടങ്ങി; വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു

> **Lead Summary:** **വടകര: [** സൈക്കിൾ രംഗത്തെ ആധുനിക സ്ഥാപനമായ ഓക്സോ വടകരയിൽ വില്പന തുടങ്ങി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഓക്സോ ബൈക്സ് ബഹുനില ഷോറൂം വടകരയിൽ നഗര സഭ ചെയർപേഴ്സൺ നാടിനു സമർപ്പിച്ചതിന് പിന്നാലെയാണ് വില്പന സജീവമായത്.

## Article Content

**വടകര: [** സൈക്കിൾ രംഗത്തെ ആധുനിക സ്ഥാപനമായ ഓക്സോ വടകരയിൽ വില്പന തുടങ്ങി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഓക്സോ ബൈക്സ് ബഹുനില ഷോറൂം വടകരയിൽ നഗര സഭ ചെയർപേഴ്സൺ നാടിനു സമർപ്പിച്ചതിന് പിന്നാലെയാണ് വില്പന സജീവമായത്.

ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് വടകര മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ സജീവ് കുമാർ നിർവ്വഹിച്ചു. നറുക്കെടുപ്പിൽ പി മമ്മു ഹാജിക്ക് ഒന്നാം സമ്മാനം ലഭിച്ചു. റസാക്ക് കാട്ടിലിനു രണ്ടാം സമ്മാനവും ലഭിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി എം എ ഖാദർ മഞ്ജുള ശിവന് ആദ്യവില്പന നടത്തി.

ലോകോത്തര ബ്രാൻഡുകളുടെ വിപുലമായ കളക്ഷനുമായാണ് 'OXO BIKES' വടകരയിലും തുറന്നു പ്രവർത്തനമാരംഭിച്ചത്. വിവിദ പ്രായത്തിൽ ഉള്ള കുട്ടിക്കൾക്കും, ലേഡീസിനും മുതിർന്നവർക്കുമാവശ്യമായ വിവിധതരം മോഡലുകൾ ഉളള സൈക്കിളുകൾ സൈക്ലിങ്ങിന് ആവശ്യമായ എല്ലാവിധ അക്‌സെസറീസുകളും ടെന്റുകൾ, ബാഗുകൾ, ടോയിസുകൾ തുടങ്ങിയവയും OXO BIKESൽ ലഭ്യമാണ്.

നിങ്ങളുടെ ഇഷ്ടപ്പെട്ടവർക്കുള്ള സൈക്കിളുകൾ സർപ്രൈസ് ഗിഫ്റ്റായും എത്തിച്ചു നൽകുന്നു. ഉയർന്ന പെട്രോൾ / ഡീസൽ വിലയിൽ നിന്നും മോചനം ആഗ്രഹിക്കുന്നവർക്കായി വിവിധ കമ്പനികളുടെ ഇലക്ട്രിക് സൈക്കിലുകളും നിങ്ങളുടെ ഇഷ്ടനുസരണം OXO BIKESൽ നിന്നും തിരഞ്ഞെടുക്കാം.

ഒക്സോവിൽ നിന്നും സൈക്കിളുകൾ വാങ്ങുന്നവർക്ക് ഫ്രീ ഫസ്റ്റ് സർവീസ്നോടൊപ്പം മികച്ച ടെക്‌നീഷ്യന്മാരുടെ സേവനത്താൽ ഗിയർ ട്യൂണിങ്ങ് ഉൾപ്പെടെയുള്ള എല്ലാവിധ സർവീസുകളും ചെയ്തു നൽകുന്നു. നിങ്ങൾക്കിഷ്ടമുള്ള ബ്രാൻഡുകൾ സ്വന്തമാക്കാം ഇനി EMI ഓപ്ഷനോടെ. സൈക്കിളുകൾ OXO'യിൽ നിന്നുതന്നെ ഉറപ്പിക്കാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/182586/oxo-prizes-were-distributed-winners-sale-started-new)