---
title: "#diaryreleased | സ്മാർട്ട് ക്ലാസ്റൂം; പാലയാട് എൽ പി സ്കൂളിൻ്റെ സംയുക്ത ഡയറി 'ഇന്നലെകൾ' പ്രകാശനം ചെയ്തു "
english_title: "#Smart #Classroom #Palayad #LPSchool's #joint #diary #Inalekal #released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/182708/smart-classroom-palayad-lpschools-joint-diary-inalekal-released"
published_at: "2024-02-07T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c3424110204_innalekal.jpg"
keywords: []
---

# #diaryreleased | സ്മാർട്ട് ക്ലാസ്റൂം; പാലയാട് എൽ പി സ്കൂളിൻ്റെ സംയുക്ത ഡയറി 'ഇന്നലെകൾ' പ്രകാശനം ചെയ്തു 

> **Lead Summary:** **വടകര: [** പാലയാട് എൽ പി സ്കൂളിലെ നവീകരിച്ച ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ സംയുക്ത ഡയറി 'ഇന്നലെകൾ' പ്രകാശനവും കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മനോജ് കുമാർ സി നിർവ്വഹിച്ചു.

## Article Content

**വടകര: [** പാലയാട് എൽ പി സ്കൂളിലെ നവീകരിച്ച ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ സംയുക്ത ഡയറി 'ഇന്നലെകൾ' പ്രകാശനവും കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മനോജ് കുമാർ സി നിർവ്വഹിച്ചു.

മാനേജ്മെൻ്റിൻ്റെയും പൂർവ്വ വിദ്യാർത്ഥികളുടേയും സഹകരണത്തോടെ ഒന്നര ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ക്ലാസ് റൂമിൽ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പാലയാട് എൽ.പി സ്കൂളിൻ്റെ തനത് പ്രവർത്തനമായിരുന്ന സംയുക്ത ഡയറി വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുകയും സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും നടപ്പാക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്തിന് മാതൃകയായ വിദ്യാർത്ഥികളുടെ ഡയറിക്കുറിപ്പുകളാണ് പ്രകാശനം ചെയ്തത്. സ്മാർട്ട് ക്ലാസ് റൂമിലേക്കുള്ള ടീവി ലയൺസ് ക്ലബ്ബ് വടകരയ്ക്ക് വേണ്ടി സുജിത്ത് കെ (ലയൺ മുൻ ഡിസ്ട്രിക് ഗവർണർ) സ്കൂളിന് കൈമാറി.

പി.ടി.എ പ്രസിഡൻ്റ് ബൈജു പാലയാട് അദ്ധ്യക്ഷനായ ചടങ്ങിൽ പ്രധാനാദ്ധ്യാപിക ബീന പുത്തൂർ സ്വാഗതവും പ്രീതി എൻ നന്ദിയും പറഞ്ഞു.

ശോഭന പി (വാർഡ് മെമ്പർ), ലിനീഷ് വി (ബി ആർ സി ട്രെയിനർ ), കെ.പി വിപിൻ കുമാർ(മാനേജർ),രാജീവൻ വളപ്പിൽ കുനി ( ജി.എച്ച് എസ് എസ് മണിയൂർ പ്രധാനാദ്ധ്യാപകൻ) രാജഗോപാലൻ പി പി(പൂർവ്വ വിദ്യാർത്ഥി പ്രതിനിധി), ഷൈജു എം.കെ (എസ്.എസ്.ജി കൺവീനർ). രമ്യ കെ(എം പി ടി എ ചെയർ പേഴ്സൺ) എന്നിവർ ആശംസ അർപ്പിച്ചു. റിൻഷാദ് എൻ റിപ്പോർട്ട് അവതരണം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/182708/smart-classroom-palayad-lpschools-joint-diary-inalekal-released)