---
title: "#IIIC | ഐഐഐസി പ്രവേശനത്തിന് വടകരയിൽ സൗകര്യം "
english_title: "#Facility #IIIC #admission #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/182816/facility-iiic-admission-vadakara"
published_at: "2024-02-07T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c3bdacc5597_iiic.jpg"
keywords: []
---

# #IIIC | ഐഐഐസി പ്രവേശനത്തിന് വടകരയിൽ സൗകര്യം 

> **Lead Summary:** **വടകര: [ **തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രക്ഷനിലെ ടെക്‌നിഷ്യൻ പരിശീലനങ്ങളിലേക്കു അപേക്ഷിക്കുന്നവർക്കു കോഴിക്കോട് ജില്ലയിൽ വടകരയിൽ പ്രവേശന നടപടികൾ പൂർത്തീകരിക്കുവാൻ അവസരം.

## Article Content

**വടകര: [ **തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രക്ഷനിലെ ടെക്‌നിഷ്യൻ പരിശീലനങ്ങളിലേക്കു അപേക്ഷിക്കുന്നവർക്കു കോഴിക്കോട് ജില്ലയിൽ വടകരയിൽ പ്രവേശന നടപടികൾ പൂർത്തീകരിക്കുവാൻ അവസരം.

അപേഷിക്കുവാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി ഒമ്പതിന് വടകര പുതിയ സ്റ്റാൻഡിനു സമീപത്തുള്ള (നാരായണ നഗർ ) റോയൽ ഓഡിറ്റോറിയത്തിൽ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി എത്തിച്ചേരണം.

ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ സർട്ടിഫിക്കറ്റ് ആണ് പരിശീലനത്തിൽ പങ്കെടുത്തു വിജയിക്കുന്നവർക്ക് ലഭിക്കുക. ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂട് പ്രകാരമുള്ള ഫീസ് ഈടാക്കും. ഫോൺ : 8078980000 www.iiic.ac.in

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/182816/facility-iiic-admission-vadakara)