---
title: "പുതു വര്‍ഷം ആഘോഷങ്ങളോടെ ....  ഗ്ലോബല്‍ ഫെസ്റ്റ് 2022 ജനുവരി രണ്ടിന് "
english_title: "Global Fest kicks off on January 2 with New Year celebrations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18286/global-fest-kicks-off-on-january-2-with-new-year-celebrations"
published_at: "2021-12-29T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc4747863ca_global feset.jpg"
keywords: []
---

# പുതു വര്‍ഷം ആഘോഷങ്ങളോടെ ....  ഗ്ലോബല്‍ ഫെസ്റ്റ് 2022 ജനുവരി രണ്ടിന് 

> **Lead Summary:** **വടകര:** സമാന്തര വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ ആശയങ്ങളുമായി വടകരയില്‍ സജീവ സാന്നിധ്യമായി മാറിയ ഗ്ലോബര്‍ അക്കാദമി വടകര വിദ്യാര്‍ത്ഥികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗ്ലോബല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

## Article Content

**വടകര:** സമാന്തര വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ ആശയങ്ങളുമായി വടകരയില്‍ സജീവ സാന്നിധ്യമായി മാറിയ ഗ്ലോബര്‍ അക്കാദമി വടകര വിദ്യാര്‍ത്ഥികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗ്ലോബല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

2022 ജനുവരി രണ്ടിന് രാവിലെ 10 മണിക്ക് ടൗണ്‍ ഹാളില്‍ ആരംഭിക്കുന്ന പരിപാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ അക്കാദമി പ്രിന്‍സിപ്പാള്‍ പ്രശോഭ് പി അധ്യക്ഷത വഹിക്കും.

കവി ഗോപീനാരായണന്‍ മുഖ്യാതിഥിയായിരിക്കും. നഗരസഭാ കൗണ്‍സിലര്‍മാരായ സി വി പ്രദീശന്‍ , ഷംന നടോല്‍, അധ്യാപകരായ നവാസ് മാസറ്റര്‍, ചന്ദ്രന്‍ മാസ്റ്റര്‍, കമലേഷ് മാസറ്റര്‍, ആഷ്‌ലി ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി വിജേഷ് എന്നിവര്‍ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18286/global-fest-kicks-off-on-january-2-with-new-year-celebrations)