---
title: "#convension | കുഞ്ഞിപ്പള്ളി റെയിൽവേ ക്രോസിനു സമീപം അടിപ്പാത സ്ഥാപിക്കണം-ജനകീയ ആക്ഷൻ കമ്മിറ്റി"
english_title: "#Underpass #laid #near #Kunjipally #RailwayCross #People's #Action #Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/182979/underpass-laid-near-kunjipally-railwaycross-peoples-action-committee"
published_at: "2024-02-08T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4aa310847c_railway.jpg"
keywords: []
---

# #convension | കുഞ്ഞിപ്പള്ളി റെയിൽവേ ക്രോസിനു സമീപം അടിപ്പാത സ്ഥാപിക്കണം-ജനകീയ ആക്ഷൻ കമ്മിറ്റി

> **Lead Summary:** **അഴിയൂർ :[ **കുഞ്ഞിപ്പള്ളി റെയിൽവേ ക്രോസിനു സമീപം അടിപ്പാത സ്ഥാപിക്കണമെന്ന് കുഞ്ഞിപ്പള്ളി റെയിൽവേ അടിപ്പാത ജനകീയ ആക്ഷൻ കമ്മിറ്റി ജനകീയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പരിപാടിയിൽ ജനപ്രതിനിധികള്‍, സാമൂഹിക-രാഷ്ട്രീയ- വ്യാപാരി സംഘടന പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

## Article Content

**അഴിയൂർ :[ **കുഞ്ഞിപ്പള്ളി റെയിൽവേ ക്രോസിനു സമീപം അടിപ്പാത സ്ഥാപിക്കണമെന്ന് കുഞ്ഞിപ്പള്ളി റെയിൽവേ അടിപ്പാത ജനകീയ ആക്ഷൻ കമ്മിറ്റി ജനകീയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പരിപാടിയിൽ ജനപ്രതിനിധികള്‍, സാമൂഹിക-രാഷ്ട്രീയ- വ്യാപാരി സംഘടന പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എം പി എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളുടേയും മറ്റും സഹകരണത്തോടെ ജനകീയ കൂട്ടായ്മ ഒരുക്കി അടിപ്പാത യാതാര്‍ത്ഥ്യമാക്കാന്‍ തീരുമാനിച്ചു.

ചടങ്ങിൽ കെ കെ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ,അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്. വി.പി.വികാസ്. എം.പി.ബാബു. പ്രദീപ് ചോമ്പാല,പി എം അശോകൻ,,കെ.എ.സുരേന്ദ്രൻ,കെ പി ചെറിയകോയ,ഷമീർ കല്ലാമല , ഇ എം ഷാജി,സി.സുഗതൻ,.അരുൺ ആരതി, സി രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/182979/underpass-laid-near-kunjipally-railwaycross-peoples-action-committee)