---
title: "കോവിഡ് നിയന്ത്രണം  ; പടക്ക  വിപണിയിലും ആശങ്ക"
english_title: " Kovid control concerns in the fireworks market"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18298/kovid-control-concerns-in-the-fireworks-market"
published_at: "2021-12-29T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc549487c77_fire workes.jpg"
keywords: []
---

# കോവിഡ് നിയന്ത്രണം  ; പടക്ക  വിപണിയിലും ആശങ്ക

> **Lead Summary:** വടകര: വ്യാപാരികള്‍ക്ക് വീണ്ടും വറുതിയുടെ കാലം സമ്മാനിച്ച് നിയന്ത്രണങ്ങള്‍ വരുന്നു. കോവിഡ് വകഭേദങ്ങളുടെ വ്യാപനത്തിന്റെ പശ്ചാതലത്തില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പടക്ക വിപണിയിലും ആശങ്ക. പണ്ട് കാലങ്ങളില്‍ വിഷുവിന് സജീവമായിരുന്നു പടക്ക വിപണി ഇക്കുറി കഴിഞ്ഞ ആഴ്ചകള്‍ക്ക് മുന്‍പേ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരുന്നു.

## Article Content

വടകര: വ്യാപാരികള്‍ക്ക് വീണ്ടും വറുതിയുടെ കാലം സമ്മാനിച്ച് നിയന്ത്രണങ്ങള്‍ വരുന്നു. കോവിഡ് വകഭേദങ്ങളുടെ വ്യാപനത്തിന്റെ പശ്ചാതലത്തില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പടക്ക വിപണിയിലും ആശങ്ക. പണ്ട് കാലങ്ങളില്‍ വിഷുവിന് സജീവമായിരുന്നു പടക്ക വിപണി ഇക്കുറി കഴിഞ്ഞ ആഴ്ചകള്‍ക്ക് മുന്‍പേ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരുന്നു.

ന്യൂ ജനറേഷന്‍ ആഘോഷങ്ങളില്‍ കമ്പിത്തിരിയും,മര്‍ട്ടി കളര്‍ ഷോട്ട് ഒഴിവാക്കാന്‍ പറ്റാത്തവയാണ്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നല്ല രീതിയില്‍ പടക്കങ്ങള്‍ വിറ്റ് പോയിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. ന്യൂ എയര്‍ ആഘോഷം കൂടി മുന്നില്‍ കണ്ട് പടക്കം വാങ്ങിയ വ്യാപാരികളാണ് വെട്ടിലായത്. കഴിഞ്ഞ വിഷുവും ഇക്കഴിഞ്ഞ ക്രിസ്മസും വിപണിയില്‍ പടക്ക വ്യാപരികള്‍ക്കള്‍ക്ക് ആശ്വാസമുള്ളതായിരുന്നു.

ന്യൂ എയര്‍ എന്തായാലും തിരിച്ചടി നേരിടുമെന്ന ഭീതിയിലാണ് വ്യാപാരികള്‍. ഇടക്കിടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ കുത്തനെയുള്ള വിലവര്‍ദ്ധനവും പടക്ക കച്ചവടത്തെയും ബാധിച്ചിട്ടുണ്ട് . പടക്കങ്ങളും മറ്റു വര്‍ണ്ണ വസ്തുക്കളും നിര്‍മ്മിക്കാനാവശ്യമായ പേപ്പല്‍,കാര്‍ബോര്‍ഡ് ,കെമിക്കലുകള്‍ക്കും 30 ശതമാനം മുതല്‍ 100 ശതമാനം വരെ വില വര്‍ധിച്ചിട്ടുണ്ട്.പേപ്പറിനാണ് 100 ശതമാനം വിലവര്‍ധനവ് ഉണ്ടായത്. വിലവര്ധനവിനു ആനുപാതികമായി വില്പന നടത്താന്‍ കഴിയാത്ത പ്രയസവും വ്യാപരികള്‍ ചൂണ്ടികാട്ടുന്നുണ്ട്. ശിവകാശിയെയാണ് പ്രധാനമായും വ്യാപരികള്‍ ആശ്രയിക്കാറുള്ളത് .കേരളത്തിലേക്ക് എത്തിക്കുന്നതിനാവശ്യമായ ഉയര്‍ന്ന ചരക്കു കൂലിയും കച്ചവടക്കാര്‍ക്ക് മുന്‍കാലങ്ങളില്‍ നല്‍കിയ വിലയില്‍ വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18298/kovid-control-concerns-in-the-fireworks-market)