---
title: "കുഞ്ഞിപ്പള്ളിയില്‍ നാളെ ശുചിത്വ കുടുംബസംഗമവും  ശുചിത്വ ദീപം തെളിയിക്കലും"
english_title: " Hygiene family reunion tomorrow at Kunjipally Proof of hygienic lighting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18304/hygiene-family-reunion-tomorrow-at-kunjipally-proof-of-hygienic-lighting"
published_at: "2021-12-29T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc59f23931c_gp panchayath .jpg"
keywords: []
---

# കുഞ്ഞിപ്പള്ളിയില്‍ നാളെ ശുചിത്വ കുടുംബസംഗമവും  ശുചിത്വ ദീപം തെളിയിക്കലും

> **Lead Summary:** അഴിയൂര്‍: ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പദവി നേടുന്നതിന് ഭാഗമായി കുഞ്ഞിപ്പള്ളിയിലെ വ്യാപാരികളുടെ സഹായത്തോടെ 8,9 വാര്‍ഡുകളുടെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം 5 മണിക്ക് കുഞ്ഞിപ്പള്ളി ടൗണില്‍ വെച്ച് ശുചിത്വ കുടുംബ സംഗമം നടത്തുന്നു. സംഗമത്തിനു ശേഷം ശുചിത്വ ദീപം തെളിയിക്കുന്നതാണ്.

## Article Content

അഴിയൂര്‍: ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പദവി നേടുന്നതിന് ഭാഗമായി കുഞ്ഞിപ്പള്ളിയിലെ വ്യാപാരികളുടെ സഹായത്തോടെ 8,9 വാര്‍ഡുകളുടെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം 5 മണിക്ക് കുഞ്ഞിപ്പള്ളി ടൗണില്‍ വെച്ച് ശുചിത്വ കുടുംബ സംഗമം നടത്തുന്നു. സംഗമത്തിനു ശേഷം ശുചിത്വ ദീപം തെളിയിക്കുന്നതാണ്.

പരിപാടി വടകര ആര്‍ ഡി ഒ .പി ബിജു ഉത്ഘാടനം ചെയ്യുന്നതാണ് .ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കുന്ന നിയന്ത്രിത പ്ലാസ്റ്റിക് നിരോധനം, മാലിന്യ ശുചിത്വ മേഖലയില്‍ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ പാലിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഗമത്തില്‍ വിശദീകരിക്കും.

കുഞ്ഞി പള്ളിയിലെ മുഴുവന്‍ വ്യാപാരികളും ,8,9 വാര്‍ഡുകളിലെ കുടുംബശ്രീ ,തൊഴിലുറപ്പ് തൊഴിലാളികള്‍ ,സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ,ഓട്ടോ തൊഴിലാളികള്‍ ,റെസിഡെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ,ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ ,പ്രകൃതി സ്‌നേഹികള്‍ ,നാട്ടുകാര്‍ എന്നിവര്‍ കുടുംബ സമേതം പരിപാടിയില്‍ പങ്കെടുക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18304/hygiene-family-reunion-tomorrow-at-kunjipally-proof-of-hygienic-lighting)