---
title: "#seriousfall  |  ഗുരുതര വീഴ്ച്ച; ആയഞ്ചേരിയിൽ വികസന ഫണ്ട് 55 ശതമാനം മാത്രമേ ചെലവഴിച്ചിട്ടു ള്ളൂവെന്ന് ഓഡിറ്റ് റിപ്പോർട്ട്"
english_title: "#serious #fall #auditreport #says #only #55percent #development #fund #been #spent #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/183061/serious-fall-auditreport-says-only-55percent-development-fund-been-spent-ayanchery"
published_at: "2024-02-08T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c506e80fbe6_ayancheri_panchayath.jpg"
keywords: []
---

# #seriousfall  |  ഗുരുതര വീഴ്ച്ച; ആയഞ്ചേരിയിൽ വികസന ഫണ്ട് 55 ശതമാനം മാത്രമേ ചെലവഴിച്ചിട്ടു ള്ളൂവെന്ന് ഓഡിറ്റ് റിപ്പോർട്ട്

> **Lead Summary:** **വടകര : [ **ആയഞ്ചേരിഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തിൽ അംഗീകാരം വാങ്ങിയ പദ്ധതിയിൽ 55 ശതമാനം തുകമാത്രമേ ചെലവഴിച്ചിട്ടുള്ളുവെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. അംഗികാരം ലഭിച്ച 193 പ്രൊജക്ടുകളിൽ 44 പ്രൊജക്ടുകൾ നടപ്പിലാക്കിയില്ലെന്നും. 8,43, 32,325 രൂപ പദ്ധതിയിൽ വകയിരുത്തിയതിൽ 4,68,54,066 രൂപ മാത്രമേ ചെലവഴിച്ചുള്ളുവെന്നും പരിശോധനയിൽ കണ്ടെത്തി.

## Article Content

**വടകര : [ **ആയഞ്ചേരിഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തിൽ അംഗീകാരം വാങ്ങിയ പദ്ധതിയിൽ 55 ശതമാനം തുകമാത്രമേ ചെലവഴിച്ചിട്ടുള്ളുവെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. അംഗികാരം ലഭിച്ച 193 പ്രൊജക്ടുകളിൽ 44 പ്രൊജക്ടുകൾ നടപ്പിലാക്കിയില്ലെന്നും. 8,43, 32,325 രൂപ പദ്ധതിയിൽ വകയിരുത്തിയതിൽ 4,68,54,066 രൂപ മാത്രമേ ചെലവഴിച്ചുള്ളുവെന്നും പരിശോധനയിൽ കണ്ടെത്തി.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഗ്രാമ പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ച തുകയാണ് ലാപ്സായിരിക്കുന്നത്.അതുപോലെ ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ, വീട് നിർമ്മാണത്തിനുള്ള അനുമതി ഉൾപ്പടെ യഥാസമയം നൽകാതെ കാലതാമസം വരുത്തിയതിനുള്ള കാരണം അറിയിക്കണമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തി.

ആയഞ്ചേരി പഞ്ചായത്ത് യുഡിഎഫ് ഭരണം പൂർണ്ണ പരാജയമാണെന്ന എൽ ഡി എഫ് ആക്ഷേപം ശരിവെക്കുന്നതാണ് ഓഡിറ്റ് റിപ്പോർട്ടെന്ന് എൽ ഡി എഫ് മെമ്പർമാരുടെ യോഗം വിലയിരുത്തി.എൽ ഡി എഫ് മെമ്പർമാർ ജയിച്ച വാർഡുകളോട് കാണിക്കുന്ന വിവേചനവും ഫണ്ട് ലാപ്സാവുന്നതിന് കാരണമായിട്ടുണ്ടെന്നും യോഗം വിലയിരുത്തി. യോഗത്തിൽ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി രവീന്ദ്രൻ, സുധ സുരേഷ്, പ്രബിത അണിയോത്ത്, ലിസ പുനയംകോട്ട്, ടി. സജിത്ത്, ശ്രീലത എൻ പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/183061/serious-fall-auditreport-says-only-55percent-development-fund-been-spent-ayanchery)