---
title: "#getogether | സ്നേഹ പൂർവ്വം മേഴ്സി ; ഞായറാഴ്ച ആയഞ്ചേരിയിൽ അധ്യാപകരൊത്ത് ചേരുന്നു"
english_title: "#Thankyou #verymuch #Sunday #joins #teachers #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/183069/thankyou-verymuch-sunday-joins-teachers-ayanchery"
published_at: "2024-02-08T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c50c74294fb_mercy.jpg"
keywords: []
---

# #getogether | സ്നേഹ പൂർവ്വം മേഴ്സി ; ഞായറാഴ്ച ആയഞ്ചേരിയിൽ അധ്യാപകരൊത്ത് ചേരുന്നു

> **Lead Summary:** **വടകര: ** ഒരു കാലത്ത്, വടകരയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സ്വന്തമായ ഒരു ഇടം അടയാളപ്പെടുത്തിയ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ മേഴ്സി കോളേജിൽ അധ്യാപകരായി വർഷങ്ങളോളം ജോലി ചെയ്ത് ഇപ്പോൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും വിരമിച്ചവരുമായവർ ഈ മാസം 11 ന് കൂടിച്ചേരുന്നു.

## Article Content

**വടകര: ** ഒരു കാലത്ത്, വടകരയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സ്വന്തമായ ഒരു ഇടം അടയാളപ്പെടുത്തിയ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ മേഴ്സി കോളേജിൽ അധ്യാപകരായി വർഷങ്ങളോളം ജോലി ചെയ്ത് ഇപ്പോൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും വിരമിച്ചവരുമായവർ ഈ മാസം 11 ന് കൂടിച്ചേരുന്നു.

ഒരു കോളജിൽ ഒന്നിച്ച് പ്രവർത്തിച്ചവർ എന്നതിലുപരി അതൊരു ഒരു വികാരമായി ആസ്വദിച്ചവരാണ് ഓർമ്മകൾ അയവിറക്കാനും സ്നേഹപൂർവം ബന്ധം പുതുക്കി പുതിയ കൂട്ടായ്മക്ക് വേദിയൊരുക്കാനും ആയഞ്ചേരിയിലെ മെഡോ വ്യൂ പാർക്കിൽ ഞായറാഴ്ച കാലത്ത് ഒത്തു കൂടുന്നത്. വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ ഒരു കാലഘട്ടത്തിലെ അതിജീവനത്തിൻ്റെ സിദ്ധൗഷധം കൂടിയായിരുന്നു ടൗണിൽ തലയുയർത്തി നിന്ന മേഴ്സി കോളജ്.

അവിടെ പഠിച്ചിറങ്ങിയ ആയിരങ്ങൾ ഇന്ന് രാജ്യത്തിന് അകത്തും പുറത്തും ഉയർന്ന മേഖലകളിൽ സേവനം നടത്തുന്നുണ്ട്. മേഴ്സി കോളജ് പ്രിൻസിപ്പാൾ പരേതനായ കെ ബാലൻ മാഷുടെ സഹധർമ്മിണി മേഴ്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എം.ഡി കൂടിയായ ഡോ. രമാബാലൻ പരിപാടി ഉദ്ഘാടനം ചെയ്യും. കെ. രാഘവൻ മുഖ്യാതിഥി ആയിരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/183069/thankyou-verymuch-sunday-joins-teachers-ayanchery)