---
title: "പേരാമ്പ്രയിലെ കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ സൗജന്യ സംരംഭകത്വ ശില്‍പ്പശാല "
english_title: " Free Entrepreneurship Workshop at Career Development Center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18307/free-entrepreneurship-workshop-at-career-development-center"
published_at: "2021-12-29T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc62d894a68_employees .jpg"
keywords: []
---

# പേരാമ്പ്രയിലെ കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ സൗജന്യ സംരംഭകത്വ ശില്‍പ്പശാല 

> **Lead Summary:** **വടകര: ** പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ സൗജന്യ സംരംഭകത്വ ശില്‍പ്പശാല നടത്തുന്നു. പുതുതായി സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ബിരുദ/ബിരുദാനന്തരബിരുദ / ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര: ** പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ സൗജന്യ സംരംഭകത്വ ശില്‍പ്പശാല നടത്തുന്നു. പുതുതായി സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ബിരുദ/ബിരുദാനന്തരബിരുദ / ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ബി.ടെക്, പോളിടെക്‌നിക്ക്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ ഓഫീസില്‍ നേരിട്ട് ഹാജരായോ 0496 2615500 നമ്പര്‍ ഫോണിലോ ഡിസംബര്‍ 30ന് വൈകീട്ട് അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പേരാമ്പ്ര എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18307/free-entrepreneurship-workshop-at-career-development-center)