---
title: "#NightClass |  വിന്നേഴ്സ് @ നൈറ്റ്‌ ക്ലാസ്സ്‌ 12ന്; മണിയൂരിൽ അയൽപക്ക പഠനകേന്ദ്രം ആരംഭിച്ചു"
english_title: "#Winners #NightClass #12  #Neighborhood #studycenter #started #Maniyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/183161/winners-nightclass-12-neighborhood-studycenter-started-maniyur-new"
published_at: "2024-02-09T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5d2e6a980b_class_1.jpg"
keywords: []
---

# #NightClass |  വിന്നേഴ്സ് @ നൈറ്റ്‌ ക്ലാസ്സ്‌ 12ന്; മണിയൂരിൽ അയൽപക്ക പഠനകേന്ദ്രം ആരംഭിച്ചു

> **Lead Summary:** **മണിയൂർ :[ ** മണിയൂർ ഗവ :ഹയർ സെക്കന്റി സ്കൂളിൽ ഈ വർഷത്തെ എസ് എസ് എൽ സി പഠനനിലവാരം ഉയർത്താൻ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അയൽപക്ക പഠന കേന്ദ്രങ്ങൾ ആരംഭിച്ചു. മണിയൂർ ഡയമെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അയൽപക്ക പഠനകേന്ദ്രം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം ലീന ഉദ്ഘാടനം ചെയ്തു.

## Article Content

**മണിയൂർ :[ ** മണിയൂർ ഗവ :ഹയർ സെക്കന്റി സ്കൂളിൽ ഈ വർഷത്തെ എസ് എസ് എൽ സി പഠനനിലവാരം ഉയർത്താൻ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അയൽപക്ക പഠന കേന്ദ്രങ്ങൾ ആരംഭിച്ചു. മണിയൂർ ഡയമെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അയൽപക്ക പഠനകേന്ദ്രം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം ലീന ഉദ്ഘാടനം ചെയ്തു.

വാർഡഗം എ ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർ സി മനോജ്‌കുമാർ മുഖ്യാതിഥിയായിരുന്നു.ചടങ്ങിൽ ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽ കുനി പദ്ധതീ വിശദീകരിച്ചു. സുനിൽ മുതുവന (പി ടി എ പ്രസിഡന്റ്‌ ),എം ഷിൻജിത്, കെ വി രാമകൃഷ്ണൻ, പി എം മുകുന്ദൻ മാസ്റ്റർ, രാജീവ്‌ മേമുണ്ട എന്നിവർ സംസാരിച്ചു.

കുറുൻതോടി യിൽ ആരംഭിച്ച പഠനകേന്ദ്രം ഷമീർ കെ, ദീപ ടി സി, നീതുനാഥ്‌ ജെ, വിനോദൻ കെ പി , ലിനീഷ് എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ പതിയരക്കര, പാലയാട്ട് നട എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ആരം ഭിക്കും. വിന്നേഴ്സ് @ നൈറ്റ്‌ ക്ലാസ്സ്‌ ഫെബ്രുവരി 12ന് സ്കൂളിൽ ആരംഭിക്കും ഇപ്പോൾ തന്നെ സ്കൂളിൽ പ്രേഗത്ഭരായ അദ്ധ്യാപകരുടെ അതിഥി ക്ലാസുകൾ നടന്നു വരികയാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/183161/winners-nightclass-12-neighborhood-studycenter-started-maniyur-new)