---
title: " #camp | വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ രക്ത ദാന ക്യാമ്പ് നടത്തി"
english_title: "#blood #donation #camp #conducted #Vadakara #Coastal #PoliceStation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/183166/blood-donation-camp-conducted-vadakara-coastal-policestation"
published_at: "2024-02-09T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5d4f83d4ab_camp.jpg"
keywords: []
---

#  #camp | വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ രക്ത ദാന ക്യാമ്പ് നടത്തി

> **Lead Summary:** **വടകര :[ **വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ പോലീസുകാരും നാട്ടുകാരും ചേർന്ന് രക്തദാനം നടത്തി. കോടിയേരി മലബാർ കാൻസർ സെന്റർ രക്ത ബാങ്ക് , ബ്ലഡ് ഡോണേർസ് കേരള വടകര എന്നിവരുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഐ.പി സ്റ്റേഷൻ ഹൗസ് ഓഫീസർ സി. എസ് ദീപു രക്തദാനം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര :[ **വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ പോലീസുകാരും നാട്ടുകാരും ചേർന്ന് രക്തദാനം നടത്തി. കോടിയേരി മലബാർ കാൻസർ സെന്റർ രക്ത ബാങ്ക് , ബ്ലഡ് ഡോണേർസ് കേരള വടകര എന്നിവരുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഐ.പി സ്റ്റേഷൻ ഹൗസ് ഓഫീസർ സി. എസ് ദീപു രക്തദാനം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.ഐ പി.വി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബി.ഡി.കെ വടകര രക്ഷാധികാരി വത്സരാജ് മണലാട്ട്, കോസ്റ്റൽ എസ്.ഐ അബ്ദുൾ സലാം, ബി.ഡി.കെ താലൂക്ക് പ്രസിഡണ്ട് വി.എസ് ഹസ്സൻ,ഡോ. അഞ്ചു ആർ കുറുപ്പ്, എൻ.വി സുദീപ്, കടലോര ജാഗ്രത സമിതിയംഗം മുഹാദിർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

മലബാർ കാൻസർ സെന്റർ എസ്.ഡി.പി ഡോണറും കോസ്റ്റൽ പോലീസ് സി.പി.ഒ യുമായ നവനീത് ഇരിങ്ങണ്ണൂർ സ്വാഗതവും സി.പി.ഒ മിഥുൻ ബാബു നന്ദിയും പറഞ്ഞു. സ്റ്റേഷനിലെ വനിത പോലീസുകാരടക്കം നിരവധി പേർ രക്തം ദാനം ചെയ്തു ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/183166/blood-donation-camp-conducted-vadakara-coastal-policestation)