---
title: "#inaugurated | മാങ്ങിൽകൈ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു "
english_title: "#Mangilkai #inaugurated #Anganwadi #building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/183537/mangilkai-inaugurated-anganwadi-building"
published_at: "2024-02-10T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c7ab33ca0e3_inaugurated.jpg"
keywords: []
---

# #inaugurated | മാങ്ങിൽകൈ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **മണിയൂർ: [** ഗ്രാമ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച 19ാം വാർഡിലെ മാങ്ങിൽകൈ അങ്കണവാടി കെട്ടിടം നാടിന് സമർപ്പിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**മണിയൂർ: [** ഗ്രാമ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച 19ാം വാർഡിലെ മാങ്ങിൽകൈ അങ്കണവാടി കെട്ടിടം നാടിന് സമർപ്പിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ.അഷറഫ് അധ്യക്ഷനായി. സത്യൻ മുള്ളൻ കുഴി, പി കെ രജീഷ്, സാരംഗി ചുള്ളിയിൽ, ഐസിഡിഎസ് സൂപ്പർവൈസർ സ്മിത എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ഷൈജു പള്ളി പറമ്പിൽ സ്വാഗതവും അധ്യാപികയായ ഷൈനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/183537/mangilkai-inaugurated-anganwadi-building)