---
title: "ദേശീയപാതാ വികസനം  ; മണ്ണുനീക്കുന്നതിനിടെ  ബിഎസ്എന്‍എല്‍  കേബിളുകള്‍ തകര്‍ന്നു "
english_title: " National Highway Development BSNL during land clearing The cables are broken"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18383/national-highway-development-bsnl-during-land-clearing-the-cables-are-broken"
published_at: "2021-12-30T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd5cc37b47d_bsnl .jpg"
keywords: []
---

# ദേശീയപാതാ വികസനം  ; മണ്ണുനീക്കുന്നതിനിടെ  ബിഎസ്എന്‍എല്‍  കേബിളുകള്‍ തകര്‍ന്നു 

> **Lead Summary:** **പയ്യോളി : ** ദേശീയപാതാ വികസനത്തിന്റെ ഭാഗമായി എന്‍എച്ച് 66 ന്റെ ഇരു ഭാഗങ്ങളിലും മണ്ണുനീക്കുന്നതിനിടെ ബിഎസ്എന്‍എല്‍ കേബിളുകള്‍ തകര്‍ന്നു. അഞ്ഞൂറിലധികം കണക്ഷനുകള്‍ നിശ്ചലമായി.

## Article Content

**പയ്യോളി : ** ദേശീയപാതാ വികസനത്തിന്റെ ഭാഗമായി എന്‍എച്ച് 66 ന്റെ ഇരു ഭാഗങ്ങളിലും മണ്ണുനീക്കുന്നതിനിടെ ബിഎസ്എന്‍എല്‍ കേബിളുകള്‍ തകര്‍ന്നു. അഞ്ഞൂറിലധികം കണക്ഷനുകള്‍ നിശ്ചലമായി.

അയനിക്കാട് ഇരിങ്ങല്‍ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന കേബിളുകളാണ് തകര്‍ന്നത്. സുപ്രധാനങ്ങളായ കേബിളുകളുള്ള സ്ഥലങ്ങളില്‍ ജോലിചെയ്യുമ്പോള്‍ ബിഎസ്എന്‍എല്‍ അധികാരികളുമായി ബന്ധപ്പെട്ട് മാത്രമേ കുഴികളും മറ്റു പ്രവൃത്തികളും ചെയ്യാവൂഎന്ന മുന്നറിയിപ്പ് ലംഘിച്ചതായി ബിഎസ്എന്‍എല്‍ അധികൃതര്‍ പറഞ്ഞു.

300 ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 200 ലാന്‍ഡ് കണക്ഷനുകളുമാണ് പൂര്‍ണമായി നിശ്ചലമായത്. ബിഎസ്എന്‍എല്‍ പേരാമ്പ്ര സബ് ഡിവിഷന്റെ പരിധിയില്‍വരുന്ന പ്രദേശങ്ങളാണിത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18383/national-highway-development-bsnl-during-land-clearing-the-cables-are-broken)