---
title: "തോടന്നൂര്‍ മഹാദേവ ക്ഷേത്രം ഇനി ഡിജിറ്റല്‍"
english_title: "Thodannur Mahadeva Temple is now digital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18392/thodannur-mahadeva-temple-is-now-digital"
published_at: "2021-12-30T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd636d15e2c_thodannur temple.jpg"
keywords: []
---

# തോടന്നൂര്‍ മഹാദേവ ക്ഷേത്രം ഇനി ഡിജിറ്റല്‍

> **Lead Summary:** **വടകര :**തോടന്നൂര്‍ മഹാദേവക്ഷേത്രം സമ്പൂര്‍ണ്ണ ഡിജിറ്റലായി. കംപ്യൂട്ടര്‍വത്ക്കരിച്ച ക്ഷേത്രം ഓഫീസ്, വെബ്ബ് സൈറ്റ്, ക്ഷേത്രപ്പറമ്പില്‍ വൈഫൈ എന്നിവക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര :**തോടന്നൂര്‍ മഹാദേവക്ഷേത്രം സമ്പൂര്‍ണ്ണ ഡിജിറ്റലായി. കംപ്യൂട്ടര്‍വത്ക്കരിച്ച ക്ഷേത്രം ഓഫീസ്, വെബ്ബ് സൈറ്റ്, ക്ഷേത്രപ്പറമ്പില്‍ വൈഫൈ എന്നിവക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

ക്ഷേത്രം പ്രസിഡന്റ് കുനിയേല്‍ അച്ചുതന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ നന്ദന, അല്‍ന, ക്ഷേത്രം വെബ്ബ്‌സൈറ്റ് വികസിപ്പിച്ചു നല്‍കിയ ഒന്‍പത് വയസ്സുകാരന്‍ അഭിഷേക് സല്‍മേഷ് എന്നിവരെ അനുമോദിച്ചു.

ക്ഷേത്രം സിക്രട്ടരി എം.പി.ശ്രീനിവാസന്‍, എസജിത്ത്, മാതൃസമിതി രക്ഷാധികാരി അമ്മിണി ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു.ശേഷം കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18392/thodannur-mahadeva-temple-is-now-digital)