#ringcompost | മണിയൂരിലെ ഹരിത കർമ്മസേന ഇനി റിംഗ് കമ്പോസ്റ്റും നിർമ്മിക്കും

#ringcompost | മണിയൂരിലെ ഹരിത കർമ്മസേന ഇനി റിംഗ് കമ്പോസ്റ്റും നിർമ്മിക്കും
Feb 12, 2024 10:51 PM | By MITHRA K P

വടകര: (vatakaranews.in) മാലിന്യം ശേഖരണവും സംസ്ക്കരണവും മാത്രമല്ല, മണിയൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേന ഇനി റിംഗ് കമ്പോസ്റ്റും നിർമ്മിക്കും.

മണിയൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന റിംഗ് കമ്പോസ്റ്റ് നിർമ്മാണ കേന്ദ്രം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ആദ്യത്തെതാണ്.

ഇനി മുതൽ മണിയൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളിലേക്കും അംഗൻവാടികളിലേക്കും വീടുകളിലേക്കും ആവശ്യമായ ജൈവ മാലിന്യ സംസ്കരണ ഉപാധിയായ റിംഗ് കമ്പോസ്റ്റ് ഇവിടെ നിന്നും നിർമ്മിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യം.

ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ റിംഗ് കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.

വി.ഇ.ഒ ശൈലേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി സജിത്ത് കുമാർ, വിഇഒ വിപിൻദാസ് എന്നിവർ സന്നിഹിതരായിരുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശിധരൻ, വൈസ് പ്രസിഡണ്ട് ജയപ്രഭ, രസിത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

#Haritha #Karmasena #Maniyur #now #produce #ringcompost

Next TV

Related Stories
#Medicalcamp | ആയഞ്ചേരിയിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ്

Sep 8, 2024 10:33 AM

#Medicalcamp | ആയഞ്ചേരിയിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ്

ദേശീയ ആയുഷ് മിഷന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഹോമിയോ ആയുർവേദ ഡിസ്പെൻസറികളുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്...

Read More >>
#Space |  എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ്

Sep 7, 2024 08:43 PM

#Space | എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ്

വടകര ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം...

Read More >>
 #Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം

Sep 7, 2024 08:33 PM

#Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം

വി ടി മുരളി പാട്ടും വർത്തമാനത്തിനും...

Read More >>
#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 7, 2024 07:08 PM

#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#Landslide | ഭീതിയോടെ കുടുംബങ്ങൾ; ദേശീയപാതയിൽ പാലോളിപ്പാലം-മൂരാട് പാലം റീച്ചിൽ ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിൽ

Sep 7, 2024 03:02 PM

#Landslide | ഭീതിയോടെ കുടുംബങ്ങൾ; ദേശീയപാതയിൽ പാലോളിപ്പാലം-മൂരാട് പാലം റീച്ചിൽ ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിൽ

മൂരാട് പാലം ആരംഭിക്കുന്നതിനു മുൻപ് പെട്രോൾ പമ്പിന് സമീപത്തെ ഉയർന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്....

Read More >>
#Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

Sep 7, 2024 02:05 PM

#Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഇതിൽ നിന്ന്...

Read More >>
Top Stories