---
title: "വടകര  പഞ്ചായത്ത്   ക്ഷീരോത്സവം ; ജനുവരി  22ന് ചോറോട്"
english_title: " Vadakara Block Panchayat; Milk Festival on January 22"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18421/vadakara-block-panchayat-milk-festival-on-january-22"
published_at: "2021-12-30T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd870b5c52e_BLOCK MILK  FESET.jpg"
keywords: []
---

# വടകര  പഞ്ചായത്ത്   ക്ഷീരോത്സവം ; ജനുവരി  22ന് ചോറോട്

> **Lead Summary:** **ചോറോട് ഈസ്റ്റ്: **വടകര ബ്ലോക്ക് ക്ഷീരോത്സവം ചോറോട് ക്ഷീരോല്‍പ്പാദക സഹകരണ സംഘപരിസരത്ത് ജനുവരി 22 ന് നടത്തും. സ്വാഗത സംഘം രൂപീകരണ യോഗം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് എം.കെ.ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ചോറോട് ഈസ്റ്റ്: **വടകര ബ്ലോക്ക് ക്ഷീരോത്സവം ചോറോട് ക്ഷീരോല്‍പ്പാദക സഹകരണ സംഘപരിസരത്ത് ജനുവരി 22 ന് നടത്തും. സ്വാഗത സംഘം രൂപീകരണ യോഗം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് എം.കെ.ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ കെ.ശ്രീജിത്ത് റിപ്പോര്‍ട്ടും, പാനലും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ മോഹന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങില്‍, ഷിനിത ചെറുവത്ത്, കെ.ജംഷിദ ടീച്ചര്‍, സംഘം പ്രസിഡണ്ടുമാരായ ഹരീന്ദ്രന്‍ പി.എം, ബാലകൃഷ്ണന്‍, ബാബു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ.ഗോവിന്ദന്‍, കെ.എം.നാരായണന്‍, വത്സന്‍കുഞ്ഞിക്കണ്ടി, കെ.അഷ്‌കര്‍ മാസ്റ്റര്‍, പി.കെ.ശശി, സുരേന്ദ്രന്‍ എം.ടി.കെ, ബീന എം, രാജീവന്‍ പുതുക്കുടി, മനോജ് മുതുവടത്തൂര്, സി.വി.ബാബു മാസ്റ്റര്‍, ഇ.ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു .

ഡയറക്ടര്‍ എം.എം ശശി സ്വാഗതവും ചോറോട് സംഘം സെക്രട്ടറി എം.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18421/vadakara-block-panchayat-milk-festival-on-january-22)