---
title: "പുതുവര്‍ഷത്തിനൊപ്പം വടകരക്ക് ഇനി കൂടുതല്‍  ആരോഗ്യം ; സൗഖ്യ ജനുവരി ഒന്നിന്  നാടിന് സമര്‍പ്പിക്കും"
english_title: "SAUKHYA iNAUGURATION  OPENING AT VEERANCHERI C M ROAD "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18431/saukhya-inauguration-opening-at-veerancheri-c-m-road"
published_at: "2021-12-30T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd8ebebd21b_AYUR VEDHA .jpg"
keywords: []
---

# പുതുവര്‍ഷത്തിനൊപ്പം വടകരക്ക് ഇനി കൂടുതല്‍  ആരോഗ്യം ; സൗഖ്യ ജനുവരി ഒന്നിന്  നാടിന് സമര്‍പ്പിക്കും

> **Lead Summary:** വടകര : വീരഞ്ചേരി സി എം ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തനമാരംഭിക്കുന്ന സൗഖ്യ ആയുര്‍വേദ ക്ലിനിക് & വെല്‍നെസ്സ് സെന്റര്‍ ജനുവരി ഒന്നിന് രാവിലെ പത്ത് മണിക്ക് വടകര നഗരസഭാ ചെയര്‍പേര്‍സണ്‍ കെ പി ബിന്ദു ഉദ്ഘാടനം ചെയ്യും.

## Article Content

വടകര : വീരഞ്ചേരി സി എം ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തനമാരംഭിക്കുന്ന സൗഖ്യ ആയുര്‍വേദ ക്ലിനിക് & വെല്‍നെസ്സ് സെന്റര്‍ ജനുവരി ഒന്നിന് രാവിലെ പത്ത് മണിക്ക് വടകര നഗരസഭാ ചെയര്‍പേര്‍സണ്‍ കെ പി ബിന്ദു ഉദ്ഘാടനം ചെയ്യും.

വാതരോഗങ്ങള്‍, വിവിധ തരം വേദനകള്‍, ചര്‍മ രോഗങ്ങള്‍, അലര്‍ജി, വായ്പുണ്ണ്, അസിഡിറ്റി, ഗ്യാസ് ട്രബിള്‍, പൈല്‍സ് ഉള്‍പ്പെടെയുള്ള ഉദരസംബന്ധവും മലാശയ സംബന്ധവുമായ രോഗങ്ങള്‍, സ്ത്രീരോഗങ്ങള്‍, പ്രസവരക്ഷ മുതലായവക്കുള്ള പ്രത്യേക ചികിത്സകള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സംവിധാനിച്ചിട്ടുണ്ട്.

ഡോ. മുഹമ്മദ് എം എസ്, ഡോ. ഐശ്വര്യ കെ, ഡോ. ജസീല എന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലായി ചികിത്സകള്‍ ലഭ്യമാകും. ഗുണനിലവാരമുള്ള ആയുര്‍വേദ മരുന്നുകള്‍ ലഭ്യമാകുന്ന ഫാര്‍മസി, യോഗ പരിശീലനം, കൗണ്‍സിലിംഗ് മുതലായ സൗകര്യങ്ങളും ക്ലിനിക്കില്‍ ലഭ്യമാണ്.

മരുന്നുകള്‍ക്ക് പുറമെ പാരമ്പര്യ ആയുര്‍വേദ ചികിത്സകളിലൂടെയുള്ള വിദഗ്ധ ചികിത്സകള്‍ക്ക് ബുക്ക് ചെയ്യുന്നതിനായി 8606 505 101, 9544 505 101 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18431/saukhya-inauguration-opening-at-veerancheri-c-m-road)