---
title: "ചോറോട് ഗ്രാമപഞ്ചായത്തിലെ  ഗ്രാമസഭകളില്‍ പദ്ധതികള്‍ക്ക് അംഗീകാരം"
english_title: "Approval of projects in the gram sabhas of Chorode Grama Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18450/approval-of-projects-in-the-gram-sabhas-of-chorode-grama-panchayat"
published_at: "2021-12-30T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cdb2b698d7a_GRAMA SABHA.jpg"
keywords: []
---

# ചോറോട് ഗ്രാമപഞ്ചായത്തിലെ  ഗ്രാമസഭകളില്‍ പദ്ധതികള്‍ക്ക് അംഗീകാരം

> **Lead Summary:** **ചോറോട് ഈസ്റ്റ്:** ചോറോട് ഗ്രാമപഞ്ചായത്തില്‍ ഗ്രാമസഭകള്‍ സജീവമായി. പതിനഞ്ചു വാര്‍ഡുകളില്‍ ഗ്രാമസഭ നടന്നു.

## Article Content

**ചോറോട് ഈസ്റ്റ്:** ചോറോട് ഗ്രാമപഞ്ചായത്തില്‍ ഗ്രാമസഭകള്‍ സജീവമായി. പതിനഞ്ചു വാര്‍ഡുകളില്‍ ഗ്രാമസഭ നടന്നു.

നല്ല ജനപങ്കാളിത്തമാണ് ഗ്രാമസഭകളില്‍. 2022_23 സാമ്പത്തിക വര്‍ഷത്തെ തൊഴിലുറപ്പ് ആക്ഷന്‍ പ്ലാന്‍, ബഡ്ജറ്റ് അംഗീകരിക്കല്‍, 202122 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് പരിശോധിച്ച് അംഗീകരിക്കല്‍, സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഗുണഭോക്തൃ ലിസ്റ്റ് പരിശോദിച്ച് അംഗീകരിക്കല്‍ എന്നിവയാണ് അജണ്ടകള്‍.

ബാക്കി വാര്‍ഡുകളില്‍ 31, ഒന്ന് തിയ്യതികളില്‍ നടത്തും.പതിനൊന്നാം വാര്‍ഡില്‍ ഹരിശ്രീ അങ്കണവാടിക്ക് സമീപം നടന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ പ്രസാദ് വിലങ്ങില്‍, ഗ്രാമസഭ കോഡിനേറ്റര്‍ വെറ്റിനറി ആശുപത്രിലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ പി.അനൂപ് കുമാര്‍, വികസന സമിതി കണ്‍വീനര്‍ വി.അനില്‍കുമാര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18450/approval-of-projects-in-the-gram-sabhas-of-chorode-grama-panchayat)