---
title: "#campaign | ജനമുന്നേറ്റ യാത്ര; വാഹന പ്രചരണ ജാഥക്ക് തുടക്കം കുറിച്ചു "
english_title: "#janamunnettayathra #vehicle #campaign #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/184523/janamunnettayathra-vehicle-campaign-started"
published_at: "2024-02-14T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ccc62f9df6d_sdpi.jpg"
keywords: []
---

# #campaign | ജനമുന്നേറ്റ യാത്ര; വാഹന പ്രചരണ ജാഥക്ക് തുടക്കം കുറിച്ചു 

> **Lead Summary:** **വടകര: [ **രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചരണാർത്ഥം എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ ജാഥ ചോമ്പാൽ ഹാർബറിൽ നിന്നും ആരംഭിച്ചു.

## Article Content

**വടകര: [ **രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചരണാർത്ഥം എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ ജാഥ ചോമ്പാൽ ഹാർബറിൽ നിന്നും ആരംഭിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ സഖാഫി ജാഥാ ക്യാപ്റ്റനും ജില്ലാ ജനറൽ സെക്രട്ടറിയുമായ റഷീദ്ഉമരിക്ക് പതാക കൈമാറിയാണ് ജാഥ തുടക്കം കുറിച്ചത്. ഫാസിസ്റ്റ് ശക്തികളിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കാൻ മുഴുവൻ മതേതര ശക്തികളും ഒന്നിക്കണമെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ജലീൽ സഖാഫി പറഞ്ഞു.

മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ 15ന് വൈകിട്ട് വടകര കോതി ബസാറിൽ സമാപിക്കും. ചോമ്പാലിൽ നടന്ന ഉദ്‌ഘാടന പരിപാടിയിൽ ബഷീർ കെ കെ, ശറഫുദ്ധീൻ വടകര, ഷംസീർ ചോമ്പാല, റൗഫ് ചോറോട്, സൈനുദ്ധീൻ എ കെ, അഷറഫ് വി എം തുടങ്ങിയവർ സംസാരിച്ചു. അസീസ് വെള്ളോളി, ഉനൈസ് ഒഞ്ചിയം, സമീർ കുഞ്ഞിപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/184523/janamunnettayathra-vehicle-campaign-started)