---
title: "ഡ്രൈവര്‍ ഗ്രേഡ് (രണ്ട്) : ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു "
english_title: " Driver Grade (Two): Shortlist Published"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18453/driver-grade-two-shortlist-published"
published_at: "2021-12-30T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cdb7d1631db_PSC PHOTO.jpg"
keywords: []
---

# ഡ്രൈവര്‍ ഗ്രേഡ് (രണ്ട്) : ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു 

> **Lead Summary:** കോഴിക്കോട് : ജില്ലയില്‍ എന്‍സിസി/സൈനിക് വെല്‍ഫയര്‍ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് II , എച്ച്.ഡി.വി, മുന്‍ സൈനികര്‍ മാത്രം, ഫസ്റ്റ് എന്‍സിഎ പട്ടികജാതി കാറ്റഗറി നം. 529/2020 തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

## Article Content

കോഴിക്കോട് : ജില്ലയില്‍ എന്‍സിസി/സൈനിക് വെല്‍ഫയര്‍ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് II , എച്ച്.ഡി.വി, മുന്‍ സൈനികര്‍ മാത്രം, ഫസ്റ്റ് എന്‍സിഎ പട്ടികജാതി കാറ്റഗറി നം. 529/2020 തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

** തിരുത്തല്‍ വിജ്ഞാപനം **

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍:280/18) തസ്തികയുടെ റാങ്ക് പട്ടികയ്ക്ക് 2021 ഡിസംബര്‍ 22ന് തിരുത്തല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

** മോഡേണ്‍ പെയിന്റിംഗ് പരിശീലനം **

തൊഴില്‍രഹിതരും 18നും 40നുമിടയില്‍ പ്രായമുളളവരുമായ യുവതീ യുവാക്കള്‍ക്ക് നിര്‍മ്മിതി കേന്ദ്രം തിരുത്തിയാട് സെന്ററില്‍ നടത്തുന്ന മോഡേണ്‍ പെയിന്റിംഗ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം. താല്‍പ്പര്യമുളളവര്‍ വെളളകടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷ വയസ് തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പ് സഹിതം റീജിയണല്‍ എഞ്ചിനീയര്‍, കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം, റീജിയണല്‍ സെന്റര്‍, പുതിയറ പി.ഒ, തിരുത്തിയാട്, കോഴിക്കോട് 673004 എന്ന വിലാസത്തില്‍ 2022 ജനുവരി ഏഴിന് മൂന്ന് മണിക്ക് മുമ്പ് സമര്‍പ്പിക്കണം. പരിശീലന കാലയളവില്‍ സ്‌റ്റൈപ്പന്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2772394, 8111882869.

** സ്പീച്ച് തെറാപിസ്റ്റ് താല്‍ക്കാലിക നിയമനം **

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ശ്രുതി തരംഗം പദ്ധതിക്കു കീഴില്‍ സ്പീച്ച് തെറാപിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എ.എസ്. എല്‍.പി/പി.ജി ഡിപ്ലോമ ഇന്‍ എ.വി.ടി (ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം) തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഓഫീസില്‍ 2022 ജനുവരി ആറിന് രാവിലെ 10.30ന് ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

** ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്ലോമ **

കോഴിക്കോട് ഗവ. ഐ.ടി.ഐയും ഐ.എം.സിയും സംയുക്തമായി നടത്തിവരുന്ന ആറ് മാസത്തെ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, വിഎച്ച്എസ്ഇ, ഡിഗ്രി, ഡിപ്ലോമ, ബി.ടെക് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 8301098705.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18453/driver-grade-two-shortlist-published)