---
title: "കുഞ്ഞിപ്പള്ളിയില്‍ വ്യാപാരികളുടെ സഹായത്തോടെ ശുചിത്വ കുടുംബസംഗമവും ശുചിത്വ ദീപം തെളിയിക്കലും സംഘടിപ്പിച്ചു"
english_title: "In Kunjipally, with the help of traders, a hygiene family reunion and a hygiene lamp demonstration were organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18457/in-kunjipally-with-the-help-of-traders-a-hygiene-family-reunion-and-a-hygiene-lamp-demonstration-were-organized"
published_at: "2021-12-30T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cdb9dfb7fe6_DEEPAM PHOTO .jpg"
keywords: []
---

# കുഞ്ഞിപ്പള്ളിയില്‍ വ്യാപാരികളുടെ സഹായത്തോടെ ശുചിത്വ കുടുംബസംഗമവും ശുചിത്വ ദീപം തെളിയിക്കലും സംഘടിപ്പിച്ചു

> **Lead Summary:** **അഴിയൂര്‍:** അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പദവി നേടുന്നതിന് ഭാഗമായി കുഞ്ഞിപ്പള്ളിയിലെ വ്യാപാരികളുടെ സഹായത്തോടെ 8,9 വാര്‍ഡുകളുടെ നേതൃത്വത്തില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ വെച്ച് ശുചിത്വ കുടുംബ സംഗമം നടത്തി. സംഗമത്തിനു ശേഷം ശുചിത്വ ദീപം തെളിയിച്ചു .പരിപാടി വടകര ആര്‍ ഡി ഒ .പി ബിജു ഉത്ഘാടനം ചെയ്തു. .

## Article Content

**അഴിയൂര്‍:** അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പദവി നേടുന്നതിന് ഭാഗമായി കുഞ്ഞിപ്പള്ളിയിലെ വ്യാപാരികളുടെ സഹായത്തോടെ 8,9 വാര്‍ഡുകളുടെ നേതൃത്വത്തില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ വെച്ച് ശുചിത്വ കുടുംബ സംഗമം നടത്തി. സംഗമത്തിനു ശേഷം ശുചിത്വ ദീപം തെളിയിച്ചു .പരിപാടി വടകര ആര്‍ ഡി ഒ .പി ബിജു ഉത്ഘാടനം ചെയ്തു. .

ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കുന്ന നിയന്ത്രിത പ്ലാസ്റ്റിക് നിരോധനം, മാലിന്യ ശുചിത്വ മേഖലയില്‍ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ പാലിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് സംഗമത്തില്‍ വിശദീകരിച്ചത് . പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് പദ്ധതി വിശദികരിച്ചു .

വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍ ,സ്ഥിരം സമിതി അധ്യക്ഷകളായ അനീഷ ആനന്ദ് സദനം ,റഹിം പുഴകല്‍ പറമ്പത്ത് ,രമ്യകരോടി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വക്കറ്റ് ആശിഷ് ,എട്ടാം വാര്‍ഡ് മെമ്പര്‍ സി എം സജീവന്‍ ,വ്യാപാരി പ്രതിനിധികളായ അരുണ്‍ ആരതി ,സുരേന്ദ്രന്‍ ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സി പ്രസാദ് ,ഹരിത കര്‍മ്മ സേന ലീഡര്‍ എ ഷിനി എന്നിവര്‍ സംസാരിച്ചു.

ഒന്‍പതാം വാര്‍ഡ് മെമ്പര്‍ കെ കെ ജയചന്ദ്രന്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു . കുഞ്ഞി പള്ളിയിലെ മുഴുവന്‍ വ്യാപാരികളും ,8,9 വാര്‍ഡുകളിലെ കുടുംബശ്രീ ,തൊഴിലുറപ്പ് തൊഴിലാളികള്‍ ,സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ,ഓട്ടോ തൊഴിലാളികള്‍ ,റെസിഡെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ,ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ ,പ്രകൃതി സ്‌നേഹികള്‍ ,നാട്ടുകാര്‍ എന്നിവര്‍ കുടുംബ സമേതം പരിപാടിയില്‍ പങ്കെടുത്തു ,ഇതിനു മുന്‍പ് മുക്കാളിയിലും ഇത് പോലെ പരിപാടി സംഘടിപ്പിച്ചിരിന്നു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18457/in-kunjipally-with-the-help-of-traders-a-hygiene-family-reunion-and-a-hygiene-lamp-demonstration-were-organized)