---
title: "വടകരയില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നോക്കുകുത്തി  സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം"
english_title: " Youth Congress protests in front of a police station in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18461/youth-congress-protests-in-front-of-a-police-station-in-vadakara"
published_at: "2021-12-30T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cdbc457b876_YOUTH CONGRESS .jpg"
keywords: []
---

# വടകരയില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നോക്കുകുത്തി  സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

> **Lead Summary:** **വടകര: **സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പരാജയത്തിലും, കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന ഗുണ്ടാക്വട്ടേഷന്‍ അക്രമങ്ങളില്‍ പോലീസ് കാണിക്കുന്ന നിസ്സംഗതയിലും പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ്സ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര പോലീസ് സ്റ്റേഷനു മുന്നില്‍ നോക്കു കുത്തി സ്ഥാപിച്ച് പ്രതിഷേധിച്ചു.

## Article Content

**വടകര: **സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പരാജയത്തിലും, കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന ഗുണ്ടാക്വട്ടേഷന്‍ അക്രമങ്ങളില്‍ പോലീസ് കാണിക്കുന്ന നിസ്സംഗതയിലും പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ്സ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര പോലീസ് സ്റ്റേഷനു മുന്നില്‍ നോക്കു കുത്തി സ്ഥാപിച്ച് പ്രതിഷേധിച്ചു.

തുടര്‍ന്ന് നടന്ന പ്രതിഷേധ സദസ്സ് ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.വി സുധീര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.'കേരളത്തില്‍ ഗുണ്ടാ രാജാണ് നടക്കുന്നതെന്നും കേരളത്തിലെ ആഭ്യന്തര വകുപ്പ് പൂര്‍ണ്ണ പരാജയമാണെന്നും 'അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി..

യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സുബിന്‍ മടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

അഡ്വ.പി.ടി.കെ നജ്മല്‍, വി.കെ പ്രേമന്‍, കെ.കെ കൃഷ്ണദാസ്, സജിത്ത് മാരാര്‍,രജിത്ത് കോട്ടക്കടവ്,അഭിനന്ദ് ജെ മാധവ്, അനന്തു വി കെ, ബവിത്ത് അഴിയൂര്‍, സിജു പുഞ്ചിരിമില്‍, റസാഖ് കൈനാട്ടി, ശശിധരന്‍ കുറുമ്പയില്‍,ശ്രീജീഷ് ചോറോട്, ജയകൃഷ്ണന്‍, അഖില്‍നാഥ്, ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18461/youth-congress-protests-in-front-of-a-police-station-in-vadakara)