---
title: "#KUTA | എയ്ഡഡ് മേഖലയെ തകർക്കുന്ന നിലപാട് അപകടകരം - കെ.യു.ടി. എ"
english_title: "#position #destroying #aided #sector #dangerous #KUTA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/184728/position-destroying-aided-sector-dangerous-kuta"
published_at: "2024-02-15T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cde328cf2b9_kuta.jpg"
keywords: []
---

# #KUTA | എയ്ഡഡ് മേഖലയെ തകർക്കുന്ന നിലപാട് അപകടകരം - കെ.യു.ടി. എ

> **Lead Summary:** **വടകര: [** എയ്ഡഡ് മേഖലയെ തകർക്കുന്ന രീതിയിലുള്ള സർക്കാർ സമീപനം അപകടകരമാണെന്നും, അത് തിരുത്തേണ്ടതുണ്ടെന്നും കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ വടകര വിദ്യാഭ്യാസ ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര: [** എയ്ഡഡ് മേഖലയെ തകർക്കുന്ന രീതിയിലുള്ള സർക്കാർ സമീപനം അപകടകരമാണെന്നും, അത് തിരുത്തേണ്ടതുണ്ടെന്നും കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ വടകര വിദ്യാഭ്യാസ ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

പുതിയ നിയമനങ്ങൾ വിവിധങ്ങളായ കാരണങ്ങൾ പറഞ്ഞു തടയുകയും, നിയമനാംഗീകാരം നൽകാതെ വൈകിപ്പിക്കുന്നതും കാരണം ആയിരക്കണക്കിന് അധ്യാപകരുടെ ഭാവിയാണ് പ്രായാസത്തിലായിരിക്കുന്നതെന്ന് യോഗം വിലയിരുത്തി.

ഇത്തരം തൊഴിൽ വിരുദ്ധ നിലപാടിനെതിരെ അധ്യാപക സംഘടനകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് വിദ്യാഭ്യാസ ജില്ല കമ്മറ്റി യോഗം ആവശ്യപ്പെട്ടു. അധ്യാപകർക്ക് തടയപ്പെട്ട സറണ്ടർ, മെഡി സെപ്, അരിയർ ഉൾപ്പെടെ മുഴുവൻ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്നും യോഗം മുന്നറിയിപ്പ് നൽകി.

വടകരയിൽ ചേർന്ന വിദ്യാഭ്യാസജില്ലാ കമ്മറ്റി കെ യു ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് മാസ്റ്റർ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അബുലയിസ് കാക്കുനി സ്വാഗതം പറഞ്ഞ യോഗത്തിൽ വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ഷെഹസാദ് വേളം അധ്യക്ഷത വഹിച്ചു.

നൗഫൽ സി.വി ചോമ്പാല, മുസ്തഫ അമീൻ - കൊയിലാണ്ടി, റിഷാദ് മേലടി, ഫസൽ നാദാപുരം, ദിൽന വടകര, റഷീദ് തോടന്നൂർ, സുരേഷ് കുന്നുമ്മൽ എന്നിവർ വിവിധ സബ്ജില്ലകളെ പ്രതിനിധീകരിച്ചു സംസാരിച്ചു.

അക്കാഡമിക കമ്മറ്റി അംഗങ്ങളായ റഫീഖ് എളയടം, യൂനുസ് വടകര, സുമയ്യ എന്നിവർയോഗത്തിൽ സംബന്ധിച്ചു. നിഷ കീഴൽ നന്ദി പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/184728/position-destroying-aided-sector-dangerous-kuta)