---
title: "#NKRasheedUmari | വാഹന പ്രചാരണ ജാഥ; കർഷകരെ തെരുവിലേക്ക് തള്ളിവിട്ടത് മോദിയുടെ ദുർഭരണം - എൻ കെ റഷീദ് ഉമരി "
english_title: "#Vehicle #campaign #rally #Modi #misrule #pushed #farmers #streets #NKRasheedUmari"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/184955/vehicle-campaign-rally-modi-misrule-pushed-farmers-streets-nkrasheedumari"
published_at: "2024-02-16T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf012b2118b_sdpi.jpg"
keywords: []
---

# #NKRasheedUmari | വാഹന പ്രചാരണ ജാഥ; കർഷകരെ തെരുവിലേക്ക് തള്ളിവിട്ടത് മോദിയുടെ ദുർഭരണം - എൻ കെ റഷീദ് ഉമരി 

> **Lead Summary:** **വടകര: [ **കർഷക വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കിയ മോദിയുടെ ദുർഭരണമാണ് രാജ്യത്തെ കർഷകരെ തെരുവിലേക്ക് തള്ളിവിട്ടതെന്ന് എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി.

## Article Content

**വടകര: [ **കർഷക വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കിയ മോദിയുടെ ദുർഭരണമാണ് രാജ്യത്തെ കർഷകരെ തെരുവിലേക്ക് തള്ളിവിട്ടതെന്ന് എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി.

വിത്തും വിളയും വിപണിയും കുത്തകകൾക്ക് പണയപ്പെടുത്തുന്ന നരേന്ദ്ര മോദി സർക്കാറിന്റെ നടപടികളാണ് പാടത്ത് പണിയെടുത്ത് രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയെ പട്ടിണിയിൽ നിന്ന് കാക്കുന്ന കർഷകരെ തെരുവിലിറങ്ങി സമരം നടത്തേണ്ട ഗതികേടിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചരണാർത്ഥം എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ ജാഥയുടെ സമാപന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.

രാജ്യത്തെ എല്ലാ മേഖലയിലെയും ജനങ്ങളും ഭയാശങ്കയിലും അരക്ഷിതാവസ്ഥയിലുമാണെന്നും ഫാഷിസത്തിനെതിരേ ദീർഘകാല പ്രവർത്തന പദ്ധതികളുമായി ആശയ വ്യക്തതയോടെ പ്രവർത്തിച്ചാൽ മാത്രമേ ബി ജെ പി യെ പരാജയപ്പെടുത്താൻ കഴിയൂ.

അതിന് ഫാഷിസ്റ്റ് വിരുദ്ധരായ എല്ലാ സംഘടനകളെയും പാർട്ടികളെയും വ്യക്തികളെയും ഒരുമിച്ചു ചേർത്തുള്ള മുന്നേറ്റമാണ് രൂപപ്പെടേണ്ടതെന്നും റഷീദ് ഉമരി പറഞ്ഞു. ചോമ്പാൽ ഹാർബറിൽ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ സഖാഫി ജാഥാ ഉദ്ഘാടനം ചെയ്തു. ശംസിർ ചോമ്പാല അധ്യഷത വഹിച്ചു.

മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളായ ചോമ്പാൽ, കുഞ്ഞിപ്പള്ളി, ചുങ്കം, മുക്കാളി, കൊറോത്ത് റോഡ്, നദാപുരം റോഡ്, കണ്ണൂക്കര, വള്ളിക്കാട്, ഓർക്കാട്ടേരി, കുന്നുമ്മക്കര,മാങ്ങാട്ടു പാറ, ചോറോട്, പള്ളിതാഴെ, കറുകയിൽ, വടകര ടൗൺ, അഴിത്തല, കൊയിലാണ്ടി വളപ്പ്, മുകച്ചേരി ഭാഗം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് വടകര കോതി ബസാറിലായിരുന്നു ജാഥയുടെ സമാപനം.

ശംസീർ ചോമ്പാല ( മണ്ഡലം പ്രസിഡന്റ്), ഷറഫുദ്ധീൻ പി പി (ജില്ലാ കമ്മിറ്റി അംഗം), കെ കെ ബഷീർ (മണ്ഡലം സെക്രട്ടറി) എന്നിവർ സംസാരിച്ചു.

രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ശംസീർ പോമ്പാല, ബഷീർ കെ കെ, ഷറഫുദ്ധീൻ പി പി, റൗഫ് ചോറോട്, സൈനുദ്ധീൻ എ കെ, തുടങ്ങിയവർ സംസാരിച്ചു. അസീസ് വെള്ളോളി, സഫീർ വൈകിലശ്ശേരി,ഉനൈസ് ഒഞ്ചിയം, സമീർ കുഞ്ഞിപ്പള്ളി,തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/184955/vehicle-campaign-rally-modi-misrule-pushed-farmers-streets-nkrasheedumari)