---
title: "#ormachepp24 | ഓർമ്മച്ചെപ്പ് -24; വടകര താലൂക്കിലെ മുൻകാല റവന്യൂ ജീവനക്കാരുടെ സംഗമം നടന്നു "
english_title: "#ormachepp24 #meeting #former #revenue #officers #taluk #held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/185072/ormachepp24-meeting-former-revenue-officers-taluk-held"
published_at: "2024-02-16T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf66415d7ce_ormachepp.jpg"
keywords: []
---

# #ormachepp24 | ഓർമ്മച്ചെപ്പ് -24; വടകര താലൂക്കിലെ മുൻകാല റവന്യൂ ജീവനക്കാരുടെ സംഗമം നടന്നു 

> **Lead Summary:** **വടകര: [ **താലൂക്കിലെ മുൻകാല റവന്യൂ ജീവനക്കാരുടെ സംഗമം 'ഓർമ്മച്ചെപ്പ് -24 ' വടകര നാരായണ നഗറിലെ സ്‌നേക് ആൻഡ് ലാഡർസ് പാർക്കിൽ നടന്നു.

## Article Content

**വടകര: [ **താലൂക്കിലെ മുൻകാല റവന്യൂ ജീവനക്കാരുടെ സംഗമം 'ഓർമ്മച്ചെപ്പ് -24 ' വടകര നാരായണ നഗറിലെ സ്‌നേക് ആൻഡ് ലാഡർസ് പാർക്കിൽ നടന്നു.

വിവിധ റവന്യൂ ഓഫീസുകളിൽ ഒരുമിച്ച് ജോലി ചെയ്തവരുടെയും റിട്ടയർ ചെയ്തവരുടെയും സ്നേഹ സംഗമം അത്യന്തം ആവേശമായി. പലപ്പോഴായി ഈ ലോകത്തോട് വിടപറഞ്ഞ സഹപ്രവർത്തകരെ ചടങ്ങിൽ അനുസ്മരിച്ചു.

നാരായണൻ നായർ, പ്രേമകുമാരി, രാജഗോപാലൻ നമ്പ്യാർ, പുഷ്പരാജൻ, ടി പി അനിത, എം കെ രാജീവൻ, കെ സുരേഷ് ബാബു, റഹ്മത്തുള്ള, കെ.ഭാ സ്കരൻ, രാധാകൃഷ്ണൻ മേമുണ്ട, ധനേഷ് തുടങ്ങി ഒട്ടനവധി പേർ തങ്ങളുടെ സർവീസ് കാലത്തെ സ്മരണകൾ പങ്കുവെക്കുകയുണ്ടായി.

തുടർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു. രഘു മണി സ്വാഗതം പറഞ്ഞ ചടങ്ങിൽ സുഭാഷ് ബാബു അധ്യക്ഷനായി.

വകുപ്പിൽ നിന്ന് റിട്ടയർ ചെയ്തതും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും വിവിധ കലാ - സാഹിത്യ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചയാളുമായ വി. കെ. പ്രഭാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി പി ഹരിദാസൻ നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/185072/ormachepp24-meeting-former-revenue-officers-taluk-held)