---
title: "#CEEYAM | സി എം ഹോസ്പിറ്റലിന് ഗോൾഡൻ ജൂബിലി; 3 മാസം നീണ്ടു നിൽക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് "
english_title: "#Golden #Jubilee #CM #Hospital #months #free #medical #camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/185115/golden-jubilee-cm-hospital-months-free-medical-camp"
published_at: "2024-02-16T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf829cf0266_cm.jpg"
keywords: []
---

# #CEEYAM | സി എം ഹോസ്പിറ്റലിന് ഗോൾഡൻ ജൂബിലി; 3 മാസം നീണ്ടു നിൽക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 

> **Lead Summary:** വടകര: 1973-ൽ ഒരു ചെറിയ ക്ലിനിക്കായി ആരംഭിച്ച സി എം ഹോസ്പിറ്റൽ ഗോൾഡൻ ജൂബിലിയുടെ നിറവിൽ . സമൂഹത്തിന്റെ പിന്തുണയാൽ അഭിവൃദ്ധി പ്രാപിച്ച ഒരു സ്ഥാപനമായി സി എം ആശുപത്രി വളർന്നു.

## Article Content

വടകര: 1973-ൽ ഒരു ചെറിയ ക്ലിനിക്കായി ആരംഭിച്ച സി എം ഹോസ്പിറ്റൽ ഗോൾഡൻ ജൂബിലിയുടെ നിറവിൽ . സമൂഹത്തിന്റെ പിന്തുണയാൽ അഭിവൃദ്ധി പ്രാപിച്ച ഒരു സ്ഥാപനമായി സി എം ആശുപത്രി വളർന്നു.

ഇന്ന് എംആർഐ, സിടി, എക്സ്-റേ, ഫിസിയോതെറാപ്പി തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളാൽ സജ്ജീകരിച്ച് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്ന 100 ഓളം ബെഡുകൾ ഉള്ള ആശുപത്രിയായി സി എം ഹോസ്പിറ്റൽ മാറി.

24/7 നാട്ടുകാരുടെ ക്ഷേമത്തിനായി പരിശ്രമിക്കുമെന്ന് സി എം മാനേജ്മെൻ്റ് ഉറപ്പുനൽകുന്നു. സി എം ൻ്റെ വളർച്ചയിൽ ഒപ്പം നിന്നവർക്ക് മാനേജ്മെൻ്റ് നന്ദി അറിയിച്ചു. ഡോക്ടർമാർ,നഴ്സുമാർ മറ്റു പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ മെഡിക്കൽ പരിചരണത്തിന്റെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്നു.

സുവർണ്ണ ജൂബിലി ആഘോഷിക്കുമ്പോൾ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം, തുടർന്നും ഉറപ്പ് വരുത്തുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു. ഗോൾഡൻ ജൂബിലിയുടെ ഭാഗമായി വടകരയിലും സമീപപ്രദേശങ്ങളിലും ഉള്ള പാവപ്പെട്ട രോഗികൾക് വേണ്ടി മാസം നീണ്ടുനിൽക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സി എം ഹോസ്പിറ്റൽ സംഘടിപ്പിക്കുന്നു.

ക്യാമ്പിൽ ലഭിക്കുന്ന സേവനങ്ങൾ

* ക്യാമ്പിൽ പങ്കെടുക്കുന്ന ആളുകൾക്കു അന്നേദിവസം ഡോക്ടർ കോൺസൽറ്റേഷൻ ഫീസ് സൗജന്യമായിരിക്കും

* എല്ലാവിധ ലാബ് ടെസ്റ്റുകൾക്കും 20% ഡിസ്‌കൗണ്ട്

* കുട്ടികൾക്കുള്ള അനീ മിയ സ്ക്രീന്ങ് തികച്ചും സൗജന്യമായി നൽകുന്നു.

*ബോൺ ഡെൻസിറ്റി ടെസ്റ്റുകൾ സൗജന്യമായി നൽകുന്നു.

*ശ്വാസകോശ രോഗങ്ങൾ മനസ്സിലാകുന്ന PFT അഥവാ പൾമണോളജി ഫങ്ഷൻ ടെസ്റ്റ്‌ സൗജന്യമായി നൽകുന്നു. മുകളിൽ പറഞ്ഞ ആനുകൂല്യങ്ങൾ ക്യാമ്പിൽ പങ്കെടുക്കുന്ന ആളുകൾക്കു മാത്രമായിരിക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/185115/golden-jubilee-cm-hospital-months-free-medical-camp)