---
title: "ഒമിക്രോണ്‍ ഭീതി ;വടകരയിലും  പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം"
english_title: " Omikron scare; Control for New Year celebrations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18524/omikron-scare-control-for-new-year-celebrations"
published_at: "2021-12-31T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ceaaa66adda_night curfu.jpg"
keywords: []
---

# ഒമിക്രോണ്‍ ഭീതി ;വടകരയിലും  പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം

> **Lead Summary:** വടകര: പുതുവത്സരം പ്രമാണിച്ച് വടകരയിലും ഇന്നലെ മുതല്‍ രാത്രികാല നിയന്ത്രണങ്ങള്‍ തുടങ്ങി. ഇന്ന് രാത്രി പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന ശക്തമാക്കും. ആള്‍ക്കൂട്ടങ്ങള്‍ ഒത്ത് ചേരുന്ന ഒരു പരിപാടിയും പത്ത് മണിക്ക് ശേഷം അനുവദിക്കില്ല. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാകൂ.

## Article Content

വടകര: പുതുവത്സരം പ്രമാണിച്ച് വടകരയിലും ഇന്നലെ മുതല്‍ രാത്രികാല നിയന്ത്രണങ്ങള്‍ തുടങ്ങി. ഇന്ന് രാത്രി പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന ശക്തമാക്കും. ആള്‍ക്കൂട്ടങ്ങള്‍ ഒത്ത് ചേരുന്ന ഒരു പരിപാടിയും പത്ത് മണിക്ക് ശേഷം അനുവദിക്കില്ല. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാകൂ.

പുറത്ത് ഇറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതണം. ദേവാലയങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. ഹോട്ടലുകളും റസ്റ്റോറന്റുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടക്കണം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്.

ഇന്നലെ പിഴ അടക്കമുള്ള കടുത്ത നടപടികള്‍ മിക്കയിടങ്ങളിലും പൊലീസ് ഒഴിവാക്കിയിരുന്നെങ്കിലും, ഇന്ന് വിട്ടുവീഴ്ചയുണ്ടാകില്ല. ഒമിക്രോണ്‍ കണക്കിലെടുത്ത് ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം. രാത്രി പത്ത് മണിക്ക് ശേഷം അതാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചട്ടം. ഇതോടെ പുതുവത്സരാഘോഷങ്ങള്‍ വീടുകളില്‍ തന്നെ ഒതുക്കേണ്ടി വരും. മുന്‍കൂട്ടി അനുമതി വാങ്ങിയ പരിപാടികള്‍ക്കും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18524/omikron-scare-control-for-new-year-celebrations)