---
title: "മടപ്പള്ളി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍  വിന്റര്‍ ക്യാമ്പ് 2021 ന് തുടക്കമായി "
english_title: " Madappally Govt. Higher Secondary School Winter Camp begins in 2021"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18529/madappally-govt-higher-secondary-school-winter-camp-begins-in-2021"
published_at: "2021-12-31T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ceb184bda2b_spc camp.jpg"
keywords: []
---

# മടപ്പള്ളി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍  വിന്റര്‍ ക്യാമ്പ് 2021 ന് തുടക്കമായി 

> **Lead Summary:** വടകര: മടപ്പള്ളി ഗവ.ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന ക്യാമ്പിന് തുടക്കമായി. 'ഹെല്‍ത്ത് ഈസ് വെല്‍ത്ത് വിത്ത് എ ടച്ച് ഓഫ് ആര്‍ട്ട് 'എന്ന പേരില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം നാര്‍ കോട്ടിക് സെല്‍ ഡിവൈഎസ്പി കെ. അശ്വകുമാര്‍ നിര്‍വ്വഹിച്ചു.

## Article Content

വടകര: മടപ്പള്ളി ഗവ.ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന ക്യാമ്പിന് തുടക്കമായി. 'ഹെല്‍ത്ത് ഈസ് വെല്‍ത്ത് വിത്ത് എ ടച്ച് ഓഫ് ആര്‍ട്ട് 'എന്ന പേരില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം നാര്‍ കോട്ടിക് സെല്‍ ഡിവൈഎസ്പി കെ. അശ്വകുമാര്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ധനേഷ് അധ്യക്ഷത വഹിച്ചു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടിയ അശ്വകുമാര്‍ സാറിന് ചടങ്ങില്‍ വെച്ച് പ്രിന്‍സിപ്പല്‍ നിഷ സി.കെ ഉപഹാരം നല്‍കി ആദരിച്ചു.

സി.പി. ഒ മാരായ അനിത വി.കെ, രാജു എസ്, ഉക മാരായ വൈജ ജ വിജേഷ് എന്നിവര്‍ സംസാരിച്ചു.

സ്‌കൂള്‍ അധികൃതരുടേയും രക്ഷിതാക്കളുടേയും ആവശ്യപ്രകാരം ഗേള്‍സ് സ്‌കൂള്‍ മിക്‌സഡ് സ്‌കൂള്‍ ആയി മാറ്റിയത് ഈയിടെയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തോടെയാണ് ഇവിടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (SPC) അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18529/madappally-govt-higher-secondary-school-winter-camp-begins-in-2021)