---
title: " #Digisabha | ഡിജികേരളം പദ്ധതി; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഡിജിസഭ ചേർന്നു"
english_title: "#DigiKerala #Project #Ayanchery #Grama Panchayath #Digisabha #joined"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/185360/digikerala-project-ayanchery-grama-panchayath-digisabha-joined"
published_at: "2024-02-17T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0b8dea0467_diji_sabha.jpg"
keywords: []
---

#  #Digisabha | ഡിജികേരളം പദ്ധതി; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഡിജിസഭ ചേർന്നു

> **Lead Summary:** **വടകര:[ **[ ]കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി മാറാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ഡിജിസഭ ചേർന്നു. 2024 നവമ്പർ 1 കേരളപ്പിറവി ദിനത്തിൽ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യപിക്കുന്നതിൻ്റെ ഭാഗമായാണ് എല്ലാ തദ്ദേശ സ്വയംഭരണ വാർഡുകളിലും ഡിജി സഭകൾ ചേരുന്നത്. ഒപ്പം ഫെബ്രവരി 11 മുതൽ 18 വരെ ഡിജി വാരമായി ആചരിക്കപ്പെടുകയാണ്.

## Article Content

**വടകര:[ **[ ]കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി മാറാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ഡിജിസഭ ചേർന്നു. 2024 നവമ്പർ 1 കേരളപ്പിറവി ദിനത്തിൽ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യപിക്കുന്നതിൻ്റെ ഭാഗമായാണ് എല്ലാ തദ്ദേശ സ്വയംഭരണ വാർഡുകളിലും ഡിജി സഭകൾ ചേരുന്നത്. ഒപ്പം ഫെബ്രവരി 11 മുതൽ 18 വരെ ഡിജി വാരമായി ആചരിക്കപ്പെടുകയാണ്.

ഡിജി കേരളം പദ്ധതിയുടെ പോർട്ടലിൽ വളണ്ടിയർ രജിസ്ട്രേഷൻ നടത്താനും, ഫെബ്രവരി 21 മുതൽ വീടുകൾ കേന്ദ്രീകരിച്ച് വിവരശേഖരണം നടത്താനും തീരുമാനിച്ചു. പരിപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വികസന സമിതി കൺവീനർ കെ. മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സി.ഡി എസ്സ് അംഗം നിഷ കെ , ബാലൻ ഇ.കെ, സനില എൻ കെ , സീന ഇ കെ എന്നിവർ സംസാരിച്ചു. ഡിജി പ്രതിജ്ഞയോടെ ഡിജി സഭ അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/185360/digikerala-project-ayanchery-grama-panchayath-digisabha-joined)