---
title: " #rationshop | മണിയൂർ തുറശ്ശേരി മുക്കിൽ പുതുതായി റേഷൻ കട അനുവദിച്ചു"
english_title: "#new #rationshop #allotted #Maniyur #ThurasseryMukk"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/185375/new-rationshop-allotted-maniyur-thurasserymukk"
published_at: "2024-02-17T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0c918849b9_RATIONSHOP.jpg"
keywords: []
---

#  #rationshop | മണിയൂർ തുറശ്ശേരി മുക്കിൽ പുതുതായി റേഷൻ കട അനുവദിച്ചു

> **Lead Summary:** **മണിയൂർ :[ **ഗ്രാമപഞ്ചായത്തിലെ തുറശ്ശേരി മുക്കിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യം സഫലമാക്കുകയാണ്. തുറശ്ശേരി മുക്കിൽ റേഷൻ കട വേണമെന്ന ആവശ്യം നിരന്തരമായി സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിലിൻ്റെ ശ്രദ്ധയിൽ പ്പെടുത്തുകയും അദ്ദേഹം വിഷയത്തിൻ്റെ പ്രാധാന്യം പരിഗണിച്ച് അനുമതി നൽകിയിരിക്കുന്ന കാര്യം സന്തോഷത്തോടെയാണ് അറിയിക്കുന്നതെന്ന് കെ.പി. കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എം എൽ എ പറഞ്ഞു .

## Article Content

**മണിയൂർ :[ **ഗ്രാമപഞ്ചായത്തിലെ തുറശ്ശേരി മുക്കിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യം സഫലമാക്കുകയാണ്. തുറശ്ശേരി മുക്കിൽ റേഷൻ കട വേണമെന്ന ആവശ്യം നിരന്തരമായി സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിലിൻ്റെ ശ്രദ്ധയിൽ പ്പെടുത്തുകയും അദ്ദേഹം വിഷയത്തിൻ്റെ പ്രാധാന്യം പരിഗണിച്ച് അനുമതി നൽകിയിരിക്കുന്ന കാര്യം സന്തോഷത്തോടെയാണ് അറിയിക്കുന്നതെന്ന് കെ.പി. കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എം എൽ എ പറഞ്ഞു .

പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ മികച്ചരീതിയിൽ ഇടപെടുന്നു എന്നതിൻ്റെ ഉദാഹരണമാണ് റേഷൻകടകൾ പുതുതായി അനുവദിക്കുന്നതിലൂടെ വ്യക്തമാകുന്നത്. റേഷൻകട അനുവദിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ലഭ്യമായിട്ടുണ്ടെന്നും കെ.പി. കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എം എൽ എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/185375/new-rationshop-allotted-maniyur-thurasserymukk)