പ്രമുഖ നാടക കലാകരന്‍ ദിനേശ് കുറ്റിയില്‍ അന്തരിച്ചു

പ്രമുഖ നാടക കലാകരന്‍ ദിനേശ് കുറ്റിയില്‍ അന്തരിച്ചു
Dec 31, 2021 04:36 PM | By Rijil

വടകര: പ്രമുഖ നാടക കലാകരന്‍ ദിനേശ് കുറ്റിയില്‍ (50) അന്തരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായതിന് പിന്നാലെ ന്യൂമോണിയ ബാധിക്കുകയും തുടര്‍ന്ന് പക്ഷാഘാതം സംഭവിക്കുകയും അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു.

27 വര്‍ഷമായി അമച്വര്‍ പ്രൊഫഷണല്‍ നാടക രംഗത്തും സാമൂഹിക സാംസ്‌കാരിക മേഖലകളിലും സജീവമായിരുന്ന ദിനേശ് കുറ്റിയിലിന്റെ ചികിത്സയക്ക് വേണ്ടി സൗഹൃദ കൂട്ടായ്മ വിപുലമായ ധനസമാഹരണം പുരോഗമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. അനിലയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. വില്ലാപ്പള്ളി അമരാവതി സ്വദേശിയായ കുറ്റിയില്‍ ദിനേശന്‍ 1994 മുതല്‍ കലാരംഗത്ത് പ്രവര്‍ത്തിച്ച് വരികയാണ്. സ്‌കൂള്‍ കലാമത്സരവേദികളിലൂടെ അരങ്ങിലെത്തി, ജില്ലാ സംസ്ഥാന യുവജനോത്സവ വേദികളില്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹനാവുകയും ചെയ്തു.

കേരളോത്സവ വേദികളിലൂടെ മോണോ ആക്ട് ,മിമിക്രി , പ്രച്ഛന്ന വേഷം ,നാടകം എന്നിവയില്‍ ജില്ലയിലും സംസ്ഥാന കലോത്സവങ്ങളിലും സമ്മാനം നേടുകയും മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുകയും ചെയ്തു. ജയന്‍ തിരുമനയുടെയും മനോജ് നാരായണന്റെയും സംവിധാനമികവില്‍ നിരവധി അമേച്വര്‍ നാടകങ്ങളിലൂടെ മത്സര രംഗത്ത് മികച്ച നടനെന്നകഴിവു തെളിയിച്ച് പ്രഫഷണല്‍ നാടക രംഗത്ത് എത്തി വടകര സിന്ദൂര ,കോഴിക്കോട് കലാഭവന്‍, കണ്ണൂര്‍ ഗാന്ധാര , കോഴിക്കോട് സോമ ,കോഴിക്കോട് രംഗഭാഷ എന്നീ ട്രൂപ്പുകളില്‍ നിരവധി പ്രശസ്ത നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. തുടര്‍ന്ന് 12 വര്‍ഷത്തെ ബഹറിനിലെ പ്രവാസ ജീവിതത്തിനിടയിലും നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.

പ്രഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തില്‍ 3 തവണയും ജിസിസി റേഡിയോ നാടക മത്സരങ്ങളില്‍ 4 തവണയും മികച്ച നടനായിരുന്നു അഞ്ചോളം ഷോട്ട് ഫിലിമുകളിലും TV ചന്ദ്രന്‍ സാറിന്റെ മോഹവലയം സിനിമയിലും വേഷം ചെയ്തു. അമൃത ടിവിയിലെ ഒരു സീരിയലിലും 6 ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

Prominent playwright Dinesh Kutty has passed away

Next TV

Related Stories
#obituary|കുമ്പളോട്ട് വത്സല അന്തരിച്ചു

Apr 9, 2024 11:07 PM

#obituary|കുമ്പളോട്ട് വത്സല അന്തരിച്ചു

ആയഞ്ചേരി തറോപ്പെയിൻ കുമ്പളോട്ട് കുമ്പളോട്ട് വത്സല ...

Read More >>
#obituary|ആതിര ഭവനിൽ സീന ബാബുരാജ്  അന്തരിച്ചു

Apr 8, 2024 08:30 PM

#obituary|ആതിര ഭവനിൽ സീന ബാബുരാജ് അന്തരിച്ചു

വൈക്കിലശ്ശേരി നെഹ്റു സ്മാരക വായനശാലയ്ക്ക് സമീപം ആതിര ഭവനിൽ സോണ ബാബുവിൻ്റെ ഭാര്യ സീന ബാബുരാജ് അന്തരിച്ചു...

Read More >>
#obituary| ബാലസാഹിത്യകാരൻ എം. വി.കരുണൻ വിയോത്ത് അന്തരിച്ചു

Apr 8, 2024 05:30 PM

#obituary| ബാലസാഹിത്യകാരൻ എം. വി.കരുണൻ വിയോത്ത് അന്തരിച്ചു

ബാലസാഹിത്യകാരനും, റിട്ടേഡ് അധ്യാപകനുമായ എം. വി.കരുണൻ വിയോത്ത് ...

Read More >>
#OBITUARY |  വടക്കേകാളാണ്ടി പ്രേമലത അന്തരിച്ചു

Apr 2, 2024 08:19 PM

#OBITUARY | വടക്കേകാളാണ്ടി പ്രേമലത അന്തരിച്ചു

പരേതനായ വടക്കേകാളാണ്ടി സുരേന്ദ്രന്റെ ഭാര്യ പ്രേമലത (66) അന്തരിച്ചു...

Read More >>
#arrest | വടകരയിൽ വാഹന പരിശോധനക്കിടെ കഞ്ചാവുമായി രണ്ടു വിദ്യാർത്ഥികൾ പിടിയിൽ

Apr 2, 2024 12:44 PM

#arrest | വടകരയിൽ വാഹന പരിശോധനക്കിടെ കഞ്ചാവുമായി രണ്ടു വിദ്യാർത്ഥികൾ പിടിയിൽ

ഉദ്യോഗസ്ഥരെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി വാഹനത്തിൽ കയറ്റി എക്‌സ്‌ക്സൈസ് അധികൃതരെ വിവരം...

Read More >>
Top Stories