---
title: "വടകരയില്‍ ചെള്ളുപനി ; മുന്‍ കരുതല്‍  സ്വീകരിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ സൂപ്രണ്ട് "
english_title: " Smallpox in vatakara ; The medical superintendent said precautionary measures had been taken"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18579/smallpox-in-vatakara-the-medical-superintendent-said-precautionary-measures-had-been-taken"
published_at: "2021-12-31T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cef9aa3d45d_chellu pani .jpg"
keywords: []
---

# വടകരയില്‍ ചെള്ളുപനി ; മുന്‍ കരുതല്‍  സ്വീകരിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ സൂപ്രണ്ട് 

> **Lead Summary:** വടകര: വടകര സ്വദേശിയായ 50കാരന് ചെള്ളുപനി കണ്ടെത്തി . വിട്ടുമാറാത്ത പനിയും, തലകറക്കവും, തൊണ്ടവേദനയുമായി ഒരാഴ്ചയോളം ചികിത്സ നടത്തിയിട്ടും രോഗം ഭേദമാകാതതതിനാലാണ് 50 കാരന്‍ ചികിത്സതേടി വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്.

## Article Content

വടകര: വടകര സ്വദേശിയായ 50കാരന് ചെള്ളുപനി കണ്ടെത്തി . വിട്ടുമാറാത്ത പനിയും, തലകറക്കവും, തൊണ്ടവേദനയുമായി ഒരാഴ്ചയോളം ചികിത്സ നടത്തിയിട്ടും രോഗം ഭേദമാകാതതതിനാലാണ് 50 കാരന്‍ ചികിത്സതേടി വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്.

പ്രശസ്ത സീനിയര്‍ ന്യൂറോളജിസ്‌റ് ഡോക്ടര്‍. കെ. സി. മോഹന്‍കുമാറിന്റ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലും ചികിത്സയിലാണ് രോഗം സ്ഥിരീകരിച്ചത്.

ആശുപത്രി അധികൃതര്‍ ഉടന്‍തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടുകയും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ മോഹന്‍കുമാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18579/smallpox-in-vatakara-the-medical-superintendent-said-precautionary-measures-had-been-taken)