---
title: "#water| ജീവജലം; പറവകൾക്ക് കുടിവെള്ളമൊരുക്കി വള്ളിയാട് എം.എൽ.പി സ്കൂൾ വിദ്യാർഥികൾ"
english_title: "#water #life #Students # Valliad #MLP #School #prepared #drinkingwater #parrots"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/185800/water-life-students-of-valliad-mlp-school-prepared-drinking-water-for-parrots"
published_at: "2024-02-19T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d367c45010b_water.jpg"
keywords: []
---

# #water| ജീവജലം; പറവകൾക്ക് കുടിവെള്ളമൊരുക്കി വള്ളിയാട് എം.എൽ.പി സ്കൂൾ വിദ്യാർഥികൾ

> **Lead Summary:** **വില്യാപ്പള്ളി: **കൊടും ചൂടിൽ ദാഹജലത്തിനായി അലയുന്ന പറവകൾക്കായി കുടിവെള്ളമൊരുക്കി വള്ളിയാട് എം.എൽ.പി സ്കൂളിലെ കുട്ടികൾ രംഗത്ത് . കുട്ടികൾക്ക് വെള്ളം കുടിക്കാനായി ബെൽ മുഴക്കി സർക്കാർ കൂടെ നിൽക്കുമ്പോൾ സ്കൂളിലും വീടുകളിലും പറവകൾക്ക് കുടിനീർ ഒരുക്കി ഒപ്പം നിൽക്കുകയാണ് ഇവിടുത്തെ കുട്ടികളും രക്ഷിതാക്കളും.

## Article Content

**വില്യാപ്പള്ളി: **കൊടും ചൂടിൽ ദാഹജലത്തിനായി അലയുന്ന പറവകൾക്കായി കുടിവെള്ളമൊരുക്കി വള്ളിയാട് എം.എൽ.പി സ്കൂളിലെ കുട്ടികൾ രംഗത്ത് . കുട്ടികൾക്ക് വെള്ളം കുടിക്കാനായി ബെൽ മുഴക്കി സർക്കാർ കൂടെ നിൽക്കുമ്പോൾ സ്കൂളിലും വീടുകളിലും പറവകൾക്ക് കുടിനീർ ഒരുക്കി ഒപ്പം നിൽക്കുകയാണ് ഇവിടുത്തെ കുട്ടികളും രക്ഷിതാക്കളും.

സ്കൂളിലെ മുഴുവൻ കുട്ടികളും പ്രവർത്തനത്തിൽ പങ്കാളികളായിരിക്കുകയാണ്. ഒപ്പം വീടുകളിൽ പക്ഷികൾക്ക് കുടിവെള്ളം ഒരുക്കിക്കൊണ്ട് മുഴുവൻ കുട്ടികളും അധ്യാപകരും ക്ലാസ്സ് ഗ്രൂപ്പിൽ ഫോട്ടോസ് പങ്കു വയ്ക്കുകയും ചെയ്തു .അധ്യാപകരായ ആബിദ വി, രജനി എൻ കേ, സുധ എം വി, ബേബി ഷംന എൻ എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/185800/water-life-students-of-valliad-mlp-school-prepared-drinking-water-for-parrots)