---
title: "#inaugurated | വർണ്ണത്തുമ്പികൾ 2.0; അയൽപക്ക വിദ്യാലയ ശാക്തീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "#ColorBlocks #2.0 #Neighborhood #School #Empowerment #Project #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/185803/colorblocks-20-neighborhood-school-empowerment-project-inaugurated"
published_at: "2024-02-19T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d36bd067d3e_ina_1.jpg"
keywords: []
---

# #inaugurated | വർണ്ണത്തുമ്പികൾ 2.0; അയൽപക്ക വിദ്യാലയ ശാക്തീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** വടകര**: [**[ ]ജിവിഎച്ച്എസ് മടപ്പള്ളിയിൽ കഴിഞ്ഞ അധ്യയന വർഷം മുതൽ ആരംഭിച്ച അയൽപക്ക വിദ്യാലയ ശാക്തീകരണ പദ്ധതിയായ 'വർണ്ണത്തുമ്പികൾ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ രണ്ടാം പതിപ്പ് വർണ്ണത്തുമ്പികൾ 2.0 പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു. എസ് എസ് കെ ഡിസ്ട്രിക്ട് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. എ കെ അബ്‌ദുൾ ഹക്കിം ഉദ്ഘാടനം നിർവഹിച്ചു.

## Article Content

വടകര**: [**[ ]ജിവിഎച്ച്എസ് മടപ്പള്ളിയിൽ കഴിഞ്ഞ അധ്യയന വർഷം മുതൽ ആരംഭിച്ച അയൽപക്ക വിദ്യാലയ ശാക്തീകരണ പദ്ധതിയായ 'വർണ്ണത്തുമ്പികൾ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ രണ്ടാം പതിപ്പ് വർണ്ണത്തുമ്പികൾ 2.0 പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു. എസ് എസ് കെ ഡിസ്ട്രിക്ട് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. എ കെ അബ്‌ദുൾ ഹക്കിം ഉദ്ഘാടനം നിർവഹിച്ചു.

ജി വി എച്ച് എസ് എസ് മടപ്പള്ളി സ്കൂളിലെ നിലവിലുള്ള റേഡിയോ സ്റ്റേഷൻ, ഏ സി തിയെറ്റർ, ഹൈ ടെക് ഐ ടി ലാബ്, സയൻസ് ലാബ്, വിപുലമായ ലൈബ്രറി സൗകര്യം തുടങ്ങി മറ്റ് വികസിച്ച അടിസ്ഥാന സൗകര്യങ്ങളെല്ലാം സമീപത്തെ എൽ പി/ യു പി സ്കൂളുകളിലെ കുട്ടികൾക്കും കൂടി അനുഭവഭേദ്യമാകുന്ന തരത്തിലാണ് വർണ്ണത്തുമ്പികൾ പദ്ധതി ഒരുക്കിയിരിക്കുന്നത്.

പരിപാടിയിൽ പിടി എ പ്രസിഡണ്ട് സുനീഷ് തയ്യിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ലൈബ്രറിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഒപ്പം വായനാ കുറിപ്പുകളുടെ കയ്യെഴുത്ത് പതിപ്പിന്റെ പ്രകാശനവും ഡോ അബ്‌ദുൾ ഹക്കിം നിർവഹിച്ചു. എൻ.പി രാജീവൻ പദ്ധതി വിശദീകരണവും നടത്തി.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സ‌ൺ നിഷ പുത്തൻപുരയിൽ, ജില്ലാ പഞ്ചായത മെമ്പർ എൻ.എം വിമല എന്നിവർ മുഖ്യാതിഥികളായി. സ്കൂൾ പ്രിൻസിപ്പാൾ സുധീഷ് പുത്തൻ പുരയിൽ സ്വാഗതം പറഞ്ഞു .

വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ജയപ്രകാശ് ടി കെ, പിടിഎ വൈസ് പ്രസിഡൻറ് സജിത്ത്കുമാർ കല്ലിടുക്കിൽ, സി.കെ സുരേന്ദ്രൻ,കെ ഖാദർ ഹാജി, ടി.കെ നിയാസ് നീമ ടി.കെ, ബബീഷ് സി.കെ, വി എംപ്രജീഷ് കുമാർ സുരേഷ് ബാബു, എം.ടി.കെ ഷാജി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/185803/colorblocks-20-neighborhood-school-empowerment-project-inaugurated)