---
title: "#humanskullfound | വടകര പാലയാട് പുഴയോരത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്"
english_title: "#humanskull #bones #found  #Vadakara #Palayad #river #Police #started #investigation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/185807/humanskull-bones-found-vadakara-palayad-river-police-started-investigation"
published_at: "2024-02-19T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d37009da81c_skull.jpg"
keywords: []
---

# #humanskullfound | വടകര പാലയാട് പുഴയോരത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

> **Lead Summary:** **വടകര: [**മണിയൂർ പഞ്ചായത്തിലെ പാലയാട് തീരദേശ റോഡിനോട് ചേർന്ന് പുഴയോരത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. വല പോലെയുള്ള വസ്തുവിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. തലയോട്ടിയും കൈകാലുകളുടെ അസ്ഥികളുമാണുള്ളത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വടകര സിഐ ടി.പി.സുമേഷും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. എങ്ങനെയാണ് ഇത് ഇവിടെ എത്തിപ്പെട്ടതെന്ന് വ്യക്തമല്ല.

## Article Content

**വടകര: [**മണിയൂർ പഞ്ചായത്തിലെ പാലയാട് തീരദേശ റോഡിനോട് ചേർന്ന് പുഴയോരത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. വല പോലെയുള്ള വസ്തുവിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. തലയോട്ടിയും കൈകാലുകളുടെ അസ്ഥികളുമാണുള്ളത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വടകര സിഐ ടി.പി.സുമേഷും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. എങ്ങനെയാണ് ഇത് ഇവിടെ എത്തിപ്പെട്ടതെന്ന് വ്യക്തമല്ല.

വേലിയേറ്റ സമയത്ത് പുഴയിൽ നിന്ന് കരക്കടിഞ്ഞതാവാമെന്നു സംശയിക്കുന്നു. ഇൻക്വസ്റ്റ് നടത്തിയ പോലീസ് ഫോറൻസിക് പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവയ്ക്ക് കാലപ്പഴക്കമുള്ളതായും പൊലീസ് പറയുന്നു. പ്രായവും പുരുഷനാണോ സ്ത്രീയാണോ എന്നതും ഫോറൻസിക് പരിശോധനയിലേ വ്യക്തമാവൂ. ഈ പ്രദേശത്ത് നിന്ന് കാണാതായവരെ കുറിച്ച് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/185807/humanskull-bones-found-vadakara-palayad-river-police-started-investigation)