---
title: "വിമുക്തഭടന്മാര്‍ക്ക് യൂത്ത് ഹോസ്റ്റലില്‍ മാനേജരുടെ ഒഴിവ്"
english_title: " Vacancy of Manager in Youth Hostel for Veterans"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18582/vacancy-of-manager-in-youth-hostel-for-veterans"
published_at: "2021-12-31T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ceff11bf53c_JOB.jpg"
keywords: []
---

# വിമുക്തഭടന്മാര്‍ക്ക് യൂത്ത് ഹോസ്റ്റലില്‍ മാനേജരുടെ ഒഴിവ്

> **Lead Summary:** കോഴിക്കോട് : യൂത്ത് ഹോസ്റ്റലില്‍ മാനേജരുടെ ഒഴിവിലേക്കായി 2021 ഏപ്രില്‍ ഒന്നിനു 62 വയസ് തികയാത്ത ബിരുദധാരികളായ Maj /Lt Col/Col എന്നീ റാങ്കുകളിലോ തത്തുല്യ റാങ്കുകളിലോ ഉള്ള വിമുക്തഭട ഓഫീസര്‍മാരില്‍ നിന്നും 2022 ജനുവരി ആറിനു മുമ്പായി അപേക്ഷ ക്ഷണിച്ചു. നിയമനം മൂന്നു വര്‍ഷത്തേക്ക് താല്‍കാലികമായിരിക്കും. 12,000 മാസാന്ത വേതനത്തിനു പുറമെ സൗജന്യ താമസ സൗകര്യം അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍ 04952771881.

## Article Content

കോഴിക്കോട് : യൂത്ത് ഹോസ്റ്റലില്‍ മാനേജരുടെ ഒഴിവിലേക്കായി 2021 ഏപ്രില്‍ ഒന്നിനു 62 വയസ് തികയാത്ത ബിരുദധാരികളായ Maj /Lt Col/Col എന്നീ റാങ്കുകളിലോ തത്തുല്യ റാങ്കുകളിലോ ഉള്ള വിമുക്തഭട ഓഫീസര്‍മാരില്‍ നിന്നും 2022 ജനുവരി ആറിനു മുമ്പായി അപേക്ഷ ക്ഷണിച്ചു. നിയമനം മൂന്നു വര്‍ഷത്തേക്ക് താല്‍കാലികമായിരിക്കും. 12,000 മാസാന്ത വേതനത്തിനു പുറമെ സൗജന്യ താമസ സൗകര്യം അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍ 04952771881.

** ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു **

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 202021 അധ്യയന വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ഡിഗ്രി,പി.ജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളി, ജനറല്‍ നേഴ്‌സിങ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ കോഴ്‌സുകളിലേതിലെങ്കിലും ആദ്യ ചാന്‍സില്‍ ഉന്നത വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം.

ജില്ലയില്‍ ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്കു മാത്രമേ അവാര്‍ഡിനു അര്‍ഹതയുളളു. അപേക്ഷിക്കാനുളള യോഗ്യത ആര്‍ട്‌സില്‍ 60 ശതമാനത്തിലും കോമേഴ്‌സില്‍ 70 ശതമാനത്തിലും സയന്‍സില്‍ 80 ശതമാനത്തിലും കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് 2022 ജനുവരി 10 വൈകീട്ട് മൂന്ന് മണി വരെ സമര്‍പ്പിക്കാം.

അപേക്ഷിക്കുന്ന അംഗത്തിന് വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തീകരിക്കുകയും ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യണം. പരീക്ഷ തീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല.

ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. അംഗവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് മറ്റുരേഖകളുടെ അഭാവത്തില്‍ റേഷന്‍കാര്‍ഡിന്റെ നിശ്ചിത പേജ് ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18582/vacancy-of-manager-in-youth-hostel-for-veterans)