---
title: "#dedicated | വടകര മാഹി കനാലിനെ ബന്ധിപ്പിക്കുന്ന വെങ്ങോളി പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു"
english_title: "#ChiefMinister #dedicated #Vengoli #Bridge #connecting #Vadakara #Mahi #Canal "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/186051/chiefminister-dedicated-vengoli-bridge-connecting-vadakara-mahi-canal"
published_at: "2024-02-20T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4c85064958_vengoli.jpg"
keywords: []
---

# #dedicated | വടകര മാഹി കനാലിനെ ബന്ധിപ്പിക്കുന്ന വെങ്ങോളി പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

> **Lead Summary:** **വടകര: [**[ ]വടകര മാഹി കനാലിന് കുറുകെ തീരദേശ കപ്പൽ ഗതാഗത ഉൾനാടൻ ജലഗതാഗത വകുപ്പ് നിർമ്മിച്ച വേങ്ങോളി പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഏറാമല പഞ്ചായത്തിലെ കാർത്തികപള്ളിയെയും പുറമേരി, എടച്ചേരി പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഈ പാലം വടകര , കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ്. എടച്ചേരിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ എ അധ്യക്ഷത വഹിച്ചു.

## Article Content

**വടകര: [**[ ]വടകര മാഹി കനാലിന് കുറുകെ തീരദേശ കപ്പൽ ഗതാഗത ഉൾനാടൻ ജലഗതാഗത വകുപ്പ് നിർമ്മിച്ച വേങ്ങോളി പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഏറാമല പഞ്ചായത്തിലെ കാർത്തികപള്ളിയെയും പുറമേരി, എടച്ചേരി പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഈ പാലം വടകര , കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ്. എടച്ചേരിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ എ അധ്യക്ഷത വഹിച്ചു.

റജിസ്ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.ശിലാഫലകം അനാശ്ഛാദനം ചെയ്തു. കെ. മുരളീധരൻ എം.പി മുഖ്യാതിഥി ആയി. എം. എൽ എ മാരായ കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, കെ.കെ രമ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ, പഞ്ചായത്ത് പ്രസിഡന്റ്മാരായ എൻ പത്മിനി, വി.കെ ജ്യോതി ലക്ഷ്മി, ടി.പി മിനിക, ജില്ലാ പഞ്ചായത്തംഗങ്ങളായ എൻ.എം വിമല,കൂട ത്താങ്കണ്ടി സുരേഷ് ജനപ്രതിനിധികളായ കെ.പി സൗമ്യ, ടി.കെ മോട്ടി, കെ.ദീപ് രാജ്, ഷക്കീല ഇങ്ങോളി, കെ.കെ ബാബു,

രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.വി ഗോപാലൻ,മോഹനൻ പാറക്കടവ്, സി. സുരേന്ദ്രൻ, ടി. കെ അഹമ്മദ് ,വത്സരാജ് മണലാട്ട്, ടി.കെ പ്രഭാകരൻ, വി.പി സുരേന്ദ്രൻ, എ.കെ. ബാബു, സ്വാഗത സംഘം കൺവീനർ ടി.കെ അരവിന്ദാക്ഷൻ, ഉൾനാടൻ ജലഗതാഗത ഉപവിഭാഗം അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ ഐ.വി സുശീൽ എന്നിവർ സംസാരിച്ചു. കണ്ണൂർ ഇൻലാൻ്റ് നാവിഗേഷൻ ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനിയർ ഷീല അലോക്കൻ റിപ്പോർട്ട വതരിപ്പിച്ചു. വിശിഷ്ടാതിഥികളെ ഘോഷയാത്രയോടെ നാട്ടുകാരും ജനപ്രതിനിധികളും വേദിയിലേക്ക് വരവേറ്റു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/186051/chiefminister-dedicated-vengoli-bridge-connecting-vadakara-mahi-canal)