---
title: "ഇടത് വലത് കക്ഷികള്‍  ഭീകരവാദത്തെ  വെള്ളപൂശുന്നു :  പി രഘുനാഥ്"
english_title: "bjp leadership meeting at onchiyam "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18638/bjp-leadership-meeting-at-onchiyam"
published_at: "2022-01-01T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cff0c240556_p ragunadh .jpg"
keywords: []
---

# ഇടത് വലത് കക്ഷികള്‍  ഭീകരവാദത്തെ  വെള്ളപൂശുന്നു :  പി രഘുനാഥ്

> **Lead Summary:** വടകര: വോട്ട് ബാങ്ക് ലക്ഷ്യം വച്ച് ഇടത് വലത് കക്ഷികള്‍ മതഭീകരവാദത്തെ വെള്ളപൂശുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ്. ബിജെപി ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

വടകര: വോട്ട് ബാങ്ക് ലക്ഷ്യം വച്ച് ഇടത് വലത് കക്ഷികള്‍ മതഭീകരവാദത്തെ വെള്ളപൂശുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ്. ബിജെപി ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് ടി.പി വിനീഷ് അധ്യക്ഷത വഹിച്ചു .

യോഗത്തില്‍ കര്‍ഷകമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ മുരളി മാസ്റ്റര്‍ യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം രഗിലേഷ് അഴിയൂര്‍, ഒഞ്ചിയം മണ്ഡലം ജനറല്‍ സെക്രട്ടറി വി. പി അനില്‍കുമാര്‍, അഭിജിത്ത്എ.കെ കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി സദാനന്ദന്‍ ,മഹിളാമോര്‍ച്ചജില്ലാ വൈസ് പ്രസിഡന്റ് ശോഭാസദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18638/bjp-leadership-meeting-at-onchiyam)