---
title: "വടകരക്ക് തീരാദുഖമായി പുതു വര്‍ഷപുലരിയിലെ വാഹനാപകടം"
english_title: "accident IN KANNUR PAPPINISERY - VATAKARA NATIVES DIDED "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18664/accident-in-kannur-pappinisery-vatakara-natives-dided"
published_at: "2022-01-01T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d020cfad379_ACCIDENT .jpg"
keywords: []
---

# വടകരക്ക് തീരാദുഖമായി പുതു വര്‍ഷപുലരിയിലെ വാഹനാപകടം

> **Lead Summary:** വടകര: പുതുവര്‍ഷപുലരിയില്‍ കണ്ണൂര്‍ പാപ്പിനിശ്ശേരിയിലുണ്ടായ വാഹാനപകടത്തില്‍ വടകര സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ആറ് മണിയോടെ പാപ്പിനിശ്ശേരി ചുങ്കത്ത് സി.എസ്.ഐ പള്ളിക്ക് സമീപത്ത് വെച്ച് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

## Article Content

വടകര: പുതുവര്‍ഷപുലരിയില്‍ കണ്ണൂര്‍ പാപ്പിനിശ്ശേരിയിലുണ്ടായ വാഹാനപകടത്തില്‍ വടകര സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ആറ് മണിയോടെ പാപ്പിനിശ്ശേരി ചുങ്കത്ത് സി.എസ്.ഐ പള്ളിക്ക് സമീപത്ത് വെച്ച് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

കണ്ണൂര് ഭാഗത്ത് നിന്ന കാസര്‍ഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന അറക്കിലോട് കമല്‍ജിത്ത് (26) വൈക്കിലശേരി റോഡ് അശ്വന്ത്26) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ആദര്‍ശിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാക്കള്‍. മൂവരും സഞ്ചരിച്ചിരുന്ന കെ എല്‍ 18 ആര്‍ 1527 ഓട്ടോയില്‍ കെ എ 68. 2719 ലോറി വന്നിടിക്കുകയായിരുന്നു. ഓട്ടോ പൂര്‍ണമായി തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18664/accident-in-kannur-pappinisery-vatakara-natives-dided)